അധ്യാപകര്‍ പത്തിലേറെ; കാരക്കണ്ടി തറവാട് വേണമെങ്കില്‍ പള്ളിക്കൂടമാക്കാം
text_fieldsപേരാമ്പ്ര: നൊച്ചാട് രയരോത്ത് മുക്കിലെ കാരക്കണ്ടി തറവാട് വേണമെങ്കില്‍ പള്ളിക്കൂടമാക്കാം. അറബിക്, ഉര്‍ദു, ഹിന്ദി തുടങ്ങി മിക്ക വിഷയങ്ങളിലുമായി 10ലേറെ അധ്യാപകരുണ്ട് ഈ തറവാട്ടില്‍. അധ്യാപക പരിശീലനം കഴിഞ്ഞവര്‍ ഇതിനു പുറമെ. പരേതനായ ഗോപാലന്‍െറ കുടുംബത്തിലാണ് ഇത്രയും അധ്യാപകര്‍.
പാരമ്പര്യമായി കാര്‍ഷിക കുടുംബമായ ഇവിടെ ആദ്യം അധ്യാപകവൃത്തിയിലേക്ക് എത്തിയത് ഗോപാലന്‍െറ മകള്‍ മിനിയാണ്. മലപ്പുറം ഇരുമ്പുചോല എ.യു.പി സ്കൂള്‍ അധ്യാപികയായ ഇവരുടെ ഭര്‍ത്താവ് അനില്‍ കുമാര്‍ മലപ്പുറത്ത് എ.ആര്‍.എന്‍.എച്ച്.എസ്.എസ് സ്കൂള്‍ അധ്യാപകനാണ്. മിനിയുടെ സഹോദരന്‍ ശങ്കരന്‍െറ മകന്‍ ഗോപിനാഥ് മലപ്പുറത്തെ മമ്പുറം ജി.എല്‍.പി സ്കൂളില്‍ ജോലി ചെയ്യുമ്പോള്‍, മകള്‍ സിനി പുറക്കാട് വിദ്യാസദനം സ്കൂളില്‍ അധ്യാപികയാണ്.
ഇവരുടെ ഭര്‍ത്താവ് അയനിക്കാട് ജി.ഡബ്ള്യു.എല്‍.പി സ്കൂള്‍ അധ്യാപികയും. ഗോപിനാഥിന്‍െറ ഭാര്യ അധ്യാപികയായിരുന്നെങ്കിലും തപാല്‍ വകുപ്പില്‍ ജോലി ലഭിച്ചതോടെ അങ്ങോട്ടു മാറി. ശങ്കരന്‍െറ മറ്റൊരു മകന്‍ ഷിബിയുടെ ഭാര്യ രനിഷ വേങ്ങര ബി.ആര്‍.സിയിലെ അധ്യാപികയാണ്. ശങ്കരന്‍െറ സഹോദരന്‍ കരുണന്‍െറ ഭാര്യ ബീന പാരലല്‍ കോളജില്‍ ഹിന്ദി അധ്യാപികയും.
ഗോപാലന്‍െറ സഹോദരന്‍ കുമാരന്‍െറ മകള്‍ കോമളവല്ലി കുന്നുമ്മല്‍ ബി.ആര്‍.സിയിലാണ്. ഇവരുടെ സഹോദരി ബിന്ദുവിന്‍െറ ഭര്‍ത്താവ് ജയന്‍ നടുവത്തൂര്‍ എ.യു.പിയില്‍. ബിന്ദുവും സഹോദരന്‍ ബിനുവും ബി.എഡ് ബിരുദധാരികളാണ്. ഗോപാലന്‍െറ മറ്റൊരു സഹോദരനായ കുഞ്ഞിരാമന്‍െറ മകന്‍ ബാബു മഞ്ചേരി എയ്സ് പബ്ളിക് സ്കൂളില്‍ അധ്യാപകനാണ്. ഭാര്യ സ്മിന വളയംകുളം എം.വി.എം സ്കൂളിലാണ് ജോലി ചെയ്യുന്നത്. ബാബുവിന്‍െറ സഹോദരി ബിജില ഒറവില്‍ ജി.എല്‍.പിയില്‍ അറബി അധ്യാപിക.
ഗോപാലന്‍െറ മറ്റൊരു സഹോദരനായ നാരായണന്‍െറ മകന്‍ നിഖില്‍ കുമാര്‍ വെള്ളിയൂര്‍ എ.യു.പി സ്കൂളില്‍ ഉര്‍ദു പഠിപ്പിക്കുന്നു. ഇദ്ദേഹത്തിന്‍െറ ഭാര്യ ഹര്‍ഷ ടി.ടി.സി കഴിഞ്ഞു. നിഖിലിന്‍െറ സഹോദരി അഖില സംസ്കൃത അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. പഴയ കര്‍ഷക കുടുംബത്തിലുള്ളവര്‍ അധ്യാപകരായെങ്കിലും കാര്‍ഷികവൃത്തി ഇവര്‍ കൈവിട്ടിട്ടില്ല. അധ്യാപനം തരുന്ന മാനസിക സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് ഈ അധ്യാപക കുടുംബം സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.