യുവതിയുടെ പരാതി ലഭിച്ചാല്‍ മാഞ്ഞൂരാനെതിരെ നടപടി ആലോചിക്കുമെന്ന് ബാര്‍ കൗണ്‍സില്‍
text_fieldsകൊച്ചി: ഇരയായ യുവതി പരാതി നല്‍കിയാല്‍ മുന്‍ ഗവ. പ്ളീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെ ക്രമപ്രകാരമുള്ള നടപടിയെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍. അഭിഭാഷകവൃത്തിക്ക് അനുയോജ്യമല്ലാത്ത പ്രവൃത്തി കണ്ടത്തെിയാല്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്ത് നടപടിക്ക് ശിപാര്‍ശചെയ്യാറുണ്ടെങ്കിലും ധനേഷ് മാഞ്ഞൂരാനെതിരായ ആരോപണം ആ ഗണത്തില്‍ വരാത്തതിനാല്‍ സ്വമേധയാ നടപടി സ്വീകരിക്കാനാകില്ളെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബാര്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ഹൈകോടതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ അനുസ്മരണ പരിപാടി വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ളബില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് ഭാരവാഹികള്‍ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. വിചാരണ നടത്തി വിധി പ്രഖ്യാപിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ബാര്‍ കൗണ്‍സിലിന് സ്വമേധയാ അച്ചടക്കനടപടി സ്വീകരിക്കാന്‍ കഴിയില്ല. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനെതിരെ സ്വമേധയാ നടപടി സ്വീകരിച്ചത് അഭിഭാഷകരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ നടപടി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതുകൊണ്ടാണ്.
ഹൈകോടതിക്കകത്തും പുറത്തും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകരുടെ നടപടി ജോലിയുടെ മാന്യതക്ക് കളങ്കം വരുത്തുന്നതല്ളേയെന്ന ചോദ്യത്തിന് ഭാരവാഹികള്‍ വ്യക്തമായ മറുപടിനല്‍കിയില്ല. ആക്രമണം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലിന് നടപടി സ്വീകരിക്കാനാകില്ല. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക സമിതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതി വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഹൈകോടതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃഷ്ണയ്യര്‍ അനുസ്മരണ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തണമെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. സി.ടി. സാബു, മുന്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍, ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. എം. ഷറഫുദ്ദീന്‍, സെക്രട്ടറി അഡ്വ. കെ. അജയന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കല്‍ ബാര്‍ കൗണ്‍സിലിന്‍െറ ഉത്തരവാദിത്തമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.