ആവള പാണ്ടിയിലെ സന്നദ്ധ പ്രവര്‍ത്തനം: സി. പി. എം –സി.പി.ഐ. ഭിന്നത
text_fieldsപേരാമ്പ്ര: ആവള പാണ്ടിയെ കൃഷിയോഗ്യമാക്കാന്‍ സി.പി.എം നേതൃത്വത്തില്‍ നടത്തിയ ശ്രമദാനം ചെറുവണ്ണൂരിലെ സി.പി.എം-സി.പി.ഐ ബന്ധം ഉലക്കുന്നു. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആവളപാണ്ടിയില്‍ കൃഷിയിറക്കാന്‍ എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനം സി.പി.എം ഹൈജാക് ചെയ്തെന്നാണ് സി.പി.ഐയുടെ ആരോപണം. കഴിഞ്ഞ ഞായറാഴ്ച സി.പി.എം നേതൃത്വത്തില്‍ 5000 പേര്‍ ആവള പാണ്ടിയിലെ പായല്‍ നീക്കം ചെയ്യാനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ്, ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നെങ്കിലും സി.പി.ഐ വിട്ടുനില്‍ക്കുകയായിരുന്നു. ആവള പാണ്ടിയെ പ്രതിനിധാനംചെയ്യുന്ന ബ്ളോക് ഡിവിഷനില്‍ സി.പി.ഐ അംഗമാണുള്ളത്.
ഇത്ര വലിയൊരു പരിപാടി നടന്നിട്ട് അദ്ദേഹം പോലും പങ്കെടുത്തില്ല. ഈ ശ്രമദാനത്തിലേക്ക് ബ്ളോക് അംഗമുള്‍പ്പെടെയുള്ള സി.പി.ഐ നേതൃത്വത്തെ ക്ഷണിച്ചില്ളെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു പാര്‍ട്ടി ഒറ്റക്ക് നടത്തുകയല്ല വേണ്ടത് മറിച്ച് പഞ്ചായത്ത് നേതൃത്വത്തില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ചാണ് ചെയ്യേണ്ടതെന്ന് സി.പി.ഐ പറയുന്നു. ആവള പാണ്ടിയിലെ ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷിയിറക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്ന കൃഷിവകുപ്പിന് വേണ്ട പരിഗണന നല്‍കുന്നില്ളെന്ന പരിഭവവും സി.പി.ഐക്കുണ്ട്. ഭരണകക്ഷിയിലെ കക്ഷികള്‍ തമ്മിലെ ഭിന്നത ആവള പാണ്ടിയില്‍ കൃഷിയിറക്കാനുള്ള നീക്കത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.