കുട്ടനാട്ടിൽ ചത്തത് 4,835 താറാവുകൾ
text_fieldsകുട്ടനാട്: താറാവുകൾ കൂട്ടമായി ചത്തൊടുങ്ങാൻ കാരണം റാമെർലാ വൈറസെന്ന് സ്ഥിരീകരിച് ച് മൃഗസംരക്ഷണ വകുപ്പ്. തിരുവല്ല മഞ്ഞാടി പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ പരിശോധനയിലാ ണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കർഷകരുടെ കണക്ക് പ്രകാരം ചമ്പക്കുളം, കണ്ടങ്കരി, തലവടി മേഖലകളിലായി 4,835 ലേറെ താറാവുകളാണ് ചത്തത്. ഇതിൽ ചമ്പക്കുളത്തെയും തലവടിയിലെയും താറാവുകൾക്കാണ് വൈറസ് ബാധയുള്ളത്.
55 ദിവസം വരെ പ്രായമെത്തിയ താറാവുകളിലാണ് രോഗബാധ. മൃഗസംരക്ഷണ വകുപ്പിെൻറ കണക്ക് പ്രകാരം കുട്ടനാട്ടിൽ 1000 താറാവുകൾക്കാണ് രോഗമുള്ളത്. ചൊവ്വാഴ്ച അപ്പർകുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നാണ് വിഷയം വകുപ്പിെൻറ ശ്രദ്ധയിൽപ്പെടുന്നത്.
തലവടി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കറുകപ്പറമ്പില്‍ ബിജുവിെൻറ 927 താറാവുകളാണ് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ചത്തൊടുങ്ങിയത്. നിരണം പഞ്ചായത്തിലെ നുപ്പരത്തില്ചിറ പാടത്ത് കിടന്ന താറാവുകളാണ് ചത്തത്. ചത്ത താറാവുകളെ ഡോക്ടര്‍മാരുടെ നിർദേശ പ്രകാരം സംസ്കരിച്ചു.
പാലക്കാട്ടും താറാവുകൾ ചത്തുവീണു
കുഴൽമന്ദം: തമിഴ്നാട്ടിൽനിന്ന് കുത്തനൂർ പാടത്ത് മേയ്ക്കാൻ കൊണ്ടുവന്ന താറാവുകളിൽ ചിലത് ചത്തുവീണു. ചെറുതും, വലുതുമായി ആറായിരത്തോളം താറാവുകളാണ് ഉള്ളത്. ഇവയിൽ ചൊവ്വാഴ്ച 45ഉം, ബുധനാഴ്ച 15 എണ്ണവും ചത്തു. പക്ഷിപ്പനി ഭീഷണി നിലനിൽക്കെ താറാവുകൾ ചത്തത് ആശങ്ക പടർത്തിയിരുന്നു.
മൃഗസംരക്ഷണ വകുപ്പിെൻറ പരിശോധനയിൽ മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാത്തതും ചൂടുമാണ് കാരണമെന്ന് കണ്ടെത്തി.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.