കാസർകോട് 48കാരന്‍റെ മരണവാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെ കേസ്
text_fieldsകാസർകോട്: സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് നാട്ടുകാർ മർദിച്ച മധ്യവയസ്കൻ മരിച്ച സംഭവത്തിൽ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന് എതിരെ കേസ്. കേരള ന്യൂസ് ചാനല്‍ നടത്തുന്ന അണങ്കൂര്‍ കൊല്ലമ്പടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിക്ക് എതിരെയാണ് കേസെടുത്തത്.
വാര്‍ത്തയിലൂടെ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചതായി ഉളിയത്തടുക്കയിലെ നൗഫല്‍ നല്‍കിയ പരാതിയില്‍153 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പബ്ലിക് കേരള ന്യൂസ് ചാനല്‍ പോലീസ് അടച്ചു പൂട്ടുകയും കംമ്പ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു.
നേരത്തെ ചെമ്മനാട് സ്വദേശി റഫീഖിനെ ചിലർ ആക്രമിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ, ആൾക്കൂട്ട മർദനമല്ല റഫീഖിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിലപാട്. കേസിലെ പൊലീസ് സമീപനത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.