ഭാര്യയുടെ സ്വർണവും പണവും അപഹരിച്ച മധ്യവയസ്കൻ പിടിയിൽ
text_fieldsചെങ്ങന്നൂർ: ഭാര്യയുടെ സ്വർണവും പണവും അപഹരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഒരു വർഷത്തിനു ശേഷം പിടിയിൽ. പുന്തലത്താഴം ഒമ്പതാം വാർഡിൽ ബിനോയ് ഭവനത്തിൽ മിനിയുടെ പരാതിയിൽ ഭർത്താവ് ഇടിക്കുള വർഗീസ് (ബെഞ്ചമിൻ -54) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി 15നാണ് സംഭവം. 11 പവനോളം സ്വർണഭരണങ്ങളും അയ്യായിരത്തോളം രൂപയുമാണ് കവർന്നത്.
സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് മിനി. രാത്രി ജോലിക്ക് പോയ സമയം നോക്കിയാണ് പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയത്. രണ്ടുവർഷത്തോളമായി വീട്ടിൽനിന്ന് മാറിത്താമസിച്ചിരുന്ന പ്രതി നാടുവിട്ട് പോകാനാണ് കൃത്യം നിർവഹിച്ചതെന്നു പൊലീസ് പറയുന്നു.
ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ബി.ജെ. ആന്റണി, എ. അരുണ്‍കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജീവ്, റഹീം, അനുരൂപ്, അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാംകുമാർ, ജയരാജ്, ഫ്രാൻസിസ് സേവ്യർ എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ സംഘം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.