കളമശ്ശേരി സ്വദേശിനി ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsബംഗളൂരു: എറണാകുളം കളമശ്ശേരി സ്വദേശിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റെസിഡൻസിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന കെ.എസ്. നീതുവാണ് (27) മരിച്ചത്. ഭർത്താവ് ആന്ധ്ര റാത്തൂർ സ്വദേശി ശ്രീകാന്തിനൊപ്പം താമസിച്ചുവരുകയായിരുന്നു. ഇരുവരും ഐ.ടി മേഖലയിൽ ജോലിചെയ്യുകയാണ്. ഒന്നര വയസ്സുകാരിയായ പുനർവി ഏക മകളാണ്.
കളമശ്ശേരി ലക്ഷ്മി ഭവനത്തിൽ ശ്രീനിവാസന്റെയും അജിതയുടെയും മകളാണ് നീതു. സഹോദരൻ: നിധിൻ. പുനർവിയടക്കം കളമശ്ശേരിയിലെ വീട്ടിലാണുണ്ടായിരുന്നത്. വിവരമറിഞ്ഞ് നീതുവിന്റെ കുടുംബം ബംഗളൂരുവിൽ എത്തി. ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ സി.വി. രാമൻ ഹോസ്പിറ്റലിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കൾ സ്വദേശത്തേക്കു കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.