‘തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്ന് സുരേഷ് ഗോപി; അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്ന്
text_fieldsതിരുവനന്തപുരം: കുടുംബത്തിെൻറ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കും. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
രണ്ടുവർഷം കൂടി സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നുണ്ട്. തൃശൂര്‍ ലൂര്‍ദ് പള്ളിയിലെ കിരീടവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് സിനിമാ അഭിനയത്തെ കുറിച്ച് സുരേഷ് ഗോപി സംസാരിച്ചത്.
കുടുംബം അല്ലാതെയും കുറച്ചു പേർ കാത്തിരിക്കുന്നുണ്ട്. അതെെൻറ ഹൃദയ നേർച്ചയാണ്, കുടുംബത്തിെൻറ നേർച്ചയാണ്. ഏതൊരു വിശ്വാസിയും ചെയ്യുന്നത് പോലെയാണ് ചെയ്തത്. അത് വികാരിയച്ഛനോട് പറഞ്ഞിട്ടുണ്ട്. പറഞ്ഞതിന് മേലെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും മാതാവിനറിയാം. താൻ കിരീടം നല്‍കിയതിൽ വിശ്വാസികള്‍ക്ക് പ്രശ്നമില്ല. ഇവിടെ, ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. കഴിഞ്ഞ ജനുവരിയിലാണ് സുരേഷ് ഗോപി കുടുംബസമേതം എത്തി തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.