ഐഷാബായിയും നഫീസത്ത് ബീവിയും ഓർമകളിലെ അഭിമാന താരങ്ങൾ
text_fieldsകായംകുളം: പൊതുരംഗത്ത് പ്രവർത്തിക്കാൻ പൊതുവെ സ്ത്രീകൾ മടിക്കുന്ന കാലത്ത് രാഷ്ട്രീയത്തിൽ തിളങ്ങുകയും നിയമസഭ െഡപ്യൂട്ടി സ്പീക്കർമാരാവുകയും ചെയ്ത വനിതകളുടെ ധന്യമായ ഒാർമകളിൽ ഇലിപ്പക്കുളം. വിരുദ്ധ ചേരികളിൽ പ്രവർത്തിച്ച കെ.ഒ. ഐഷാബായിയും എ.നഫീസത്ത് ബീവിയുമാണ് ഇൗ വനിത നേതാക്കൾ. 1957 ലെ പ്രഥമ ഇ.എം.എസ് മന്ത്രിസഭയിൽ െഡപ്യൂട്ടി സ്പീക്കറായിരുന്നു െഎഷാബായി. നഫീസത്തുബീവിയാകട്ടെ 1960 ൽ കോൺഗ്രസ് കൂട്ടുകക്ഷി സർക്കാറിൽ അതേപദവി വഹിച്ചു. മാതൃകുടുംബങ്ങളുമായി ബന്ധപ്പെട്ട് കറ്റാനം പോപ്പ് പയസ് സ്കൂളിലായിരുന്നു ഇരുവരുടെയും പ്രാഥമിക വിദ്യാഭ്യാസം. 2005 ൽ ഐഷാബായിയും പത്തു വർഷത്തിന് ഇപ്പുറം നഫീസത്ത് ബീവിയും മരിക്കുംവരെ ഇലിപ്പക്കുളവുമായുള്ള ആത്മബന്ധം നിലനിർത്തിയിരുന്നു.
മുസ്ലിം സ്ത്രീകളുടെ പൊതുപ്രവർത്തനം ചർച്ചയാകുന്ന പുതിയകാലത്ത് ആറര പതിറ്റാണ്ട് മുമ്പ് പരമ്പരാഗത ഇസ്ലാം വസ്ത്രധാരണ രീതിയുമായി രണ്ട് പേരും കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയരായിരുന്നു. ക്ലാപ്പന കൊട്ടക്കാട്ട് ഉസ്മാെൻറയും ഇലിപ്പക്കുളം പറത്തറയിൽ കുടുംബാംഗമായ ഫാത്തിമാബീവിയുടെയും ഏഴ് മക്കളിൽ രണ്ടാമത്തവളായ െഎഷാബായി തിരുവനന്തപുരം വിമൻസ്,യൂനിവേഴ്സിറ്റി കോളജുകളിലെ പഠനത്തിന് ശേഷം എറണാകുളം ലോകോളജിൽനിന്നും നിയമബിരുദവും കരസ്ഥമാക്കിയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.1957ൽ കായംകുളം മണ്ഡലത്തിൽ നിന്നാണ് െഎഷാബായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രമുഖ തൊഴിലാളി നേതാവായിരുന്ന അഡ്വ. അബ്ദുൽ റസാഖാണ് ഭർത്താവ്. സഹോദരൻമാരായ കെ.ഒ. ഹബീബ് സി.െഎ.ടി.യു ദേശീയ സെക്രട്ടറിയും കെ.ഒ. അബ്ദുൽ ഖാദർ സി.പി.എം ജില്ല കമ്മിറ്റി അംഗവും മാവേലിക്കര ഏരിയ സെക്രട്ടറിയുമായിരുന്നു.
ഇലിപ്പക്കുളം കട്ടച്ചിറ പുത്തൻപുരയിൽ ഹൗവ്വാഉമ്മയുടെയും അബ്ദുൽ കരീമിെൻറയും മകളായ നഫീസത്തുബീവി തിരുവനന്തപുരം വിമൻസ് കോളജ്, ആലപ്പുഴ എസ്.ഡി കോളജ് എന്നിവിടങ്ങളിലായിരുന്നു കലാലയ വിദ്യാഭ്യാസം നിർവഹിച്ചത്. തുടർന്ന് എറണാകുളം ലോ കോളജിൽനിന്നും നിയമബിരുദം നേടി ആലപ്പുഴ കോടതിയിൽ പ്രാക്ടീസിനൊപ്പമാണ് രാഷ്ട്രീയത്തിൽ സജീവമായത്.
ആലപ്പുഴയിൽ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസിനെ അട്ടിമറിച്ചാണ് നിയമസഭയിൽ എത്തിയത്. സ്പീക്കറായിരുന്ന സീതി സാഹിബ് മരിച്ചപ്പോഴും സി.എച്ച്. മുഹമ്മദ്കോയ രാജിവെച്ചപ്പോഴും പകരക്കാരിയായും പ്രവർത്തിച്ചിട്ടുണ്ട്. 1967 മഞ്ചേരി ലോക്സഭ മണ്ഡലത്തിൽ മുഹമ്മദ് ഇസ്മായിൽ സാഹിബിനെതിരെയും 1960 ൽ വാമനപുരം നിയമസഭ മണ്ഡലത്തിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ആലപ്പുഴ പണിക്കൻ ബംഗ്ലാവിലെ അബ്ദുല്ലക്കുട്ടിയായിരുന്നു ജീവിത പങ്കാളി. സമയം കിട്ടുേമ്പാൾ എല്ലാം ഏകസഹോദരനായ ഇലിപ്പക്കുളം പോക്കാട്ടുവിളയിൽ താഹയുടെ വീട്ടിൽ എത്തുമായിരുന്നു.
തീപ്പൊരി പ്രഭാഷണങ്ങളിലൂടെ ജനമനസ്സുകളിൽ സ്ഥാനം പിടിച്ച നിയമ ബിരുദധാരികളായ ഈ രണ്ട് മുസ്ലിം വനിതകളും െഡപ്യൂട്ടി സ്പീക്കർ പദവി വഹിച്ച് ചരിത്രത്തിെൻറ ഭാഗമായി. അതേസമയം പിൽക്കാലത്ത് രാഷ്ട്രീയ നേതൃപദവികളിൽനിന്നും ഇരുവരും സമാനരീതിയിൽ അവഗണിക്കപ്പെടുകയായിരുന്നു.
മഹിളസംഘം സംസ്ഥാന വൈസ് പ്രസിഡൻറും സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗവുമായിരുന്ന െഎഷാബായി 1977 ൽ സി.പി.െഎയിലേക്ക് ചുവടുമാറ്റിയെങ്കിലും പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. നഫീസത്തുബീവി എ.െഎ.സി.സി അംഗമെന്ന അലങ്കാര പദവിയിൽ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.