റോഡിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്‍റെ അന്നവും ജീവനും
text_fieldsഎലിക്കുളം: ഉച്ചഭക്ഷണം പൊതികെട്ടി ഇറങ്ങിയ യുവാവിെൻറ മരണവാർത്തയെത്തുേമ്പാൾ വിളക്കുമാടം ചാത്തൻകുളം കരിമ്പേക്കല്ലിൽ വീടുമാത്രമല്ല നാടൊന്നാകെ കണ്ണീരിലമർന്നു. കാറിടിച്ച് തകർന്ന സ്‌കൂട്ടറിനരികെ ചിതറിത്തെറിച്ചു കിടപ്പുണ്ടായിരുന്നു ഉച്ചഭക്ഷണ പാത്രം. അതിൽനിന്ന് ചിതറിയ ആഹാരവും.
ഗതിതെറ്റി പാഞ്ഞുവന്ന കാറിടിച്ച് നിമിഷനേരം കൊണ്ട് ജീവൻ പൊലിഞ്ഞ അജിയുടെ (43)ചോറ്റുപാത്രം പിന്നീടെത്തിയ ഓരോരുത്തരിലും ഒരു കുടുംബത്തിെൻറ കരുതലും സ്വപ്‌നങ്ങളും ഓർമിപ്പിക്കുന്നതായി.സ്‌കൂട്ടർ പൂർണമായി തകർന്നിരുന്നു. കുരുവിക്കൂടിനും ഏഴാംമൈലിനും ഇടയിലുള്ള ഞുണ്ടന്മാക്കൽ വളവിലായിരുന്നു അപകടം. റോഡരികിലെ പാറക്കെട്ടിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ഇവിടെ റോഡിൽ നിരന്നൊഴുകുകയാണ്. ഓടയിലേക്ക് വെള്ളമൊഴുകുന്നില്ല.
വാഹനങ്ങളുടെ ഓയിൽ കൂടി കലർന്ന വെള്ളത്തിൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ തെന്നിമാറാൻ സാധ്യതയേറെയാണ്. കാർ റോഡിൽ നിരന്നൊഴുകുന്ന വെള്ളത്തിലൂടെ തെന്നി സ്‌കൂട്ടറിനടുത്തേക്ക് പാഞ്ഞെത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നു. വണ്ടിപ്പെരിയാർ മ്ലാമല ഉബൈദിെൻറ കാറാണ് അപകടത്തിൽപെട്ടത്. ഇദ്ദേഹത്തിന് പരിക്കില്ല.
തൊട്ടടുത്ത കവലകളായ ഏഴാംമൈൽ, പൈക ആശുപത്രിപ്പടി എന്നിവിടങ്ങളിലും ഇതേ പോലെ ഓടയിൽ മണ്ണുനിറഞ്ഞ് റോഡിലൂടെ വെള്ളമൊഴുകുന്നത് അപകട സാധ്യതയേറ്റുന്നുണ്ട്. സംസ്കാരം ചൊവ്വാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.