എ.കെ ശശീന്ദ്രൻ വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
text_fieldsതിരുവനന്തപുരം: ഫോൺകെണി വിവാദവുമായി ബന്ധപ്പെട്ട് കോടതിയിലുണ്ടായിരുന്ന കേസ് അവസാനിച്ച സാഹചര്യത്തിൽ എ.കെ. ശശീന്ദ്രൻ വ്യാഴാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് ധാരണയായതെങ്കിലും ഗവർണർ ജസ്റ്റിസ് പി. സദാശിവം സ്ഥലത്തില്ലാത്തതിനാലാണ് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
തോമസ് ചാണ്ടിയുടെ രാജിയെത്തുടർന്ന് 75 ദിവസമായി മുഖ്യമന്ത്രി അധികചുമതല വഹിച്ചിരുന്ന ഗതാഗത വകുപ്പിന് ഇതോടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയെ ലഭിക്കും. കഴിഞ്ഞ ദിവസം എൻ.സി.പി ദേശീയ പ്രസിഡൻറ് ശരത് പവാറുമായുള്ള കൂടിക്കാഴ്ചയിൽ എ.കെ. ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്താനുള്ള വഴി തുറന്നിരുന്നു. തുടർന്ന് ചൊവ്വാഴ്ച സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ടി.പി. പീതാംബരൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പാർട്ടി തീരുമാനം അറിയിച്ചു. എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനും ചൊവ്വാഴ്ച തന്നെ കത്ത് നൽകിയിരുന്നു.
രാഷ്ട്രീയ തീരുമാനമുണ്ടായ സാഹചര്യത്തിൽ ഒൗദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കൽ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ഫോണിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് 2017 മാര്‍ച്ച് 26നാണ് ശശീന്ദ്രന് മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്. തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും കായൽ ൈകയേറ്റ വിവാദങ്ങളെ തുടർന്ന് 2017 നവംബർ 15ന് അദ്ദേഹവും രാജിവെച്ചൊഴിഞ്ഞു. എൻ.സി.പിയിലെ ഇരു എം.എൽ.എമാർക്കും കേസുകളുള്ള സാഹചര്യത്തിൽ ആദ്യം കുറ്റവിമുക്തനാകുന്നയാൾ മന്ത്രിയാകുമെന്നായിരുന്നു മുന്നണിയിലെ ധാരണ. ഇതുപ്രകാരമാണ് ശശീന്ദ്രൻ മന്ത്രിസഭയിലേക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.