ഇ.പി. ജയരാജനെതിരെ നടപടിയുണ്ടാകുേമാ?, വിഷയം സിപിഎം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യും
text_fieldsകണ്ണൂര്‍ ആയുര്‍വേദിക് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണം സി.പി.എം പൊളിറ്റ്ബ്യൂറോ ചർച്ച ചെയ്യും. ഇതിന്റെ മുന്നോട് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശകൾ തേടിയതായാണ് അറിയുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പി.ജയരാജന്റെ ആരോപണങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന യോഗത്തിലാണ് പരിഗണിക്കുക. ജയരാജനെ പ്രതിക്കൂട്ടിൽ നിർത്തുന്ന രീതിയിൽ ആരോപണമുയർന്ന സാഹചര്യത്തിൽ നടപടിയുണ്ടാകുമോയെന്ന ചോദ്യമാണ് പാർട്ടി പ്രവർത്തകരിൽ നിന്നും ഉയരുന്നത്.
പൊളിറ്റ്ബ്യൂറോ മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ റിസോർട്ട് വിവാദം അജൻഡയിലില്ല. കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെയുള്ള പരാതിയിൽ പിബിയാണു നടപടി സ്വീകരിക്കുക. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയ്ക്കെടുക്കുന്നത്. നടപടിക്ക് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരവും വേണം. എന്നാൽ, കമ്പനിയുമായി വ്യക്തിപരമായി ബന്ധമില്ലെന്ന് ഇ.പി. ജയരാജൻ പറയുന്നു. വിഷയത്തിൽ
പി.ജയരാജന്‍ രേഖാമൂലം പരാതി നൽകും. പുതിയ സാഹചര്യത്തിൽ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയമിക്കുെമന്നാണറിയുന്നത്. വിഷയം കുടുംബത്തിനുനേരെയുളള ആരോപണമായി മാറിയ സാഹചര്യത്തിൽ, ഇ.പി. ജയരാജൻ ഏതെങ്കിലും രീതിയിലുള്ള പ്രതികരണവുമായി രംഗത്തുവരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.