ഉദ്ഘാടനത്തിനു മുേമ്പ കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ യാത്രക്കാരനായി അമിത് ഷാ
text_fieldsകണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പെങ്കടുക്കാനാവാത്തവിധം ഉദ്ഘാടനത്തീയതി മുൻകൂട്ടി നിശ്ചയിച്ച സംസ്ഥാന സർക്കാറിനും സി.പി.എമ്മിനും രാഷ്ട്രീയ തിരിച്ചടിയെന്നനിലയിൽ ബി.ജെ.പി നേതൃത്വം അമിത് ഷായെ കണ്ണൂർ വിമാനത്താവളത്തിലിറക്കുന്നു. ഇൗമാസം 27ന് രാവിലെ ബി.ജെ.പി ജില്ല ആസ്ഥാനമായ മാരാർജിഭവൻ ഉദ്ഘാടനത്തിെനത്തുന്ന അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങും. എട്ടുപേർക്ക് യാത്രചെയ്യാവുന്ന സ്വകാര്യവിമാനത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഉണ്ടാകുമെന്നാണ് വിവരം.
വിമാനത്താവളത്തിൽനിന്ന് കണ്ണൂർവരെയുള്ള സുരക്ഷാസംവിധാനവും അമിത് ഷായെ സ്വീകരിക്കാനെത്തുന്നവരുടെ പട്ടികയും ഒരുക്കാനുള്ള നിർദേശം ബുധനാഴ്ച വൈകീട്ട് പൊലീസിന് ലഭിച്ചു. ഉദ്ഘാടനത്തിനുമുമ്പ് സ്വകാര്യവിമാനം ഇറങ്ങുന്നതിന് വേണമെങ്കിൽ അനുമതി നിഷേധിക്കാം. എന്നാൽ, ഉദ്ഘാടനം മുന്നിൽനിൽക്കെ ഏറ്റുമുട്ടൽ വേണ്ടെന്നനിലയിൽ അമിത് ഷായുടെ വിമാനത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു. ഡി.ജി.സി.എ ലൈസൻസ് ലഭിച്ച സാഹചര്യത്തിൽ വിമാന സർവിസിന് ഏതുസമയവും സജ്ജമാണെന്ന് തെളിയിക്കുന്നതിനുള്ള അവസരംകൂടിയാണ് അമിത് ഷായുടെ വരവെന്ന് വിമാനത്താവളകേന്ദ്രങ്ങൾ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുന്ന അമിത് ഷാ റോഡ് മാർഗം കണ്ണൂരിൽ എത്തുമെന്നാണ് പാർട്ടി കേന്ദ്രനേതൃത്വം നേരേത്ത അറിയിച്ചിരുന്നത്. എന്നാൽ, പ്രധാനമന്ത്രിയില്ലാതെ കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത് സി.പി.എമ്മിെൻറ രാഷ്ട്രീയതന്ത്രമാണെന്നും കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ആദ്യ യാത്രക്കാരൻ അമിത് ഷാ ആവണമെന്നുമുള്ള ആശയം പാർട്ടി കേന്ദ്രത്തിന് മുന്നിൽവെച്ചപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ അനുമതിരേഖ തയാറാവുകയായിരുന്നു.
ഡിസംബർ ഒമ്പതിന് ഉദ്ഘാടനം നിശ്ചയിച്ച കാര്യം സംസ്ഥാന സർക്കാർ സാധാരണ വകുപ്പുതല അറിയിപ്പായി മാത്രമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നൽകിയിരുന്നത്. പ്രധാനമന്ത്രിയുടെ തീയതികൂടി പരിഗണിച്ച് ഉദ്ഘാടനം നിശ്ചയിക്കുന്ന ആശയവിനിമയം ഉണ്ടായില്ല എന്നാണ് ബി.ജെ.പിയുടെ പരിഭവം. പ്രധാനമന്ത്രിക്ക് പെങ്കടുക്കാൻ ഉദ്ഘാടനം നീട്ടണമെന്നനിലയിൽ കേന്ദ്രം നിർദേശം നൽകിയെങ്കിലും കാര്യമാക്കിയില്ല. മുഖ്യമന്ത്രി പിണറായി വിജയനാകും ഉദ്ഘാടനം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.