Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ദര്‍ശനം...

ശബരിമല ദര്‍ശനം നടത്താനാകാതെ ആദിവാസി നേതാവ്​ മടങ്ങി

text_fields
bookmark_border
ശബരിമല ദര്‍ശനം നടത്താനാകാതെ ആദിവാസി നേതാവ്​ മടങ്ങി
cancel

എരുമേലി​/പൊൻകുന്നം: ശബരിമല ദർശനത്തിനെത്തിയ ആദിവാസി വനിത പ്രസ്ഥാനം സംസ്ഥാന പ്രസിഡൻറ്​ വയനാട് സ്വദേശിനി അമ് മിണിയെ (44) ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടർന്ന്​ പൊലീസ്​ തിരിച്ചയച്ചു. പൊലീസി​​​െൻറ നി ർബന്ധത്തിനു​ വഴങ്ങിയാണ്​ മടങ്ങുന്നതെന്നും വീണ്ടും എത്തുമെന്നും തങ്ങളെ സംരക്ഷിക്കാൻ പൊലീസിനാവില്ലെന്ന് തി രിച്ചറിഞ്ഞതായും അവർ മാധ്യമങ്ങളോട്​ പറഞ്ഞു. ജില്ല പൊലീസ് മേധാവി ഹരിശങ്കറിനെക്കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്​തു. അടുത്ത തവണ എത്തു​േമ്പാൾ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഞായറാഴ്​ച രാവിലെ കാറിലെത്തിയ അമ്മിണിയെയും സംസ്ഥാന കോഓഡിനേറ്റർ റെജികുമാറിനെയും പൊൻകുന്നത്ത്​ തടഞ്ഞ പൊലീസ്​, സംഘർഷസാധ്യത അറിയിച്ചെങ്കിലും ഇവർ പിന്മാറാൻ കൂട്ടാക്കിയില്ല. പ്രതിഷേധവുമായി കർമ സമിതി പ്രവർത്തകരും എത്തിയതോടെ പൊലീസ് സംരക്ഷണയിൽ പാലായിലേക്ക് മടങ്ങി. അരമണിക്കൂറിനുശേഷം വീണ്ടും സ്വന്തം കാറിൽ യാത്ര തുടങ്ങിയതോടെ വൻ പൊലീസ്​ സംഘം അകമ്പടി സേവിച്ചു. സി.പി.ഐ (എം.എൽ-റെഡ്സ്​റ്റാർ) സംസ്ഥാന സെക്രട്ടറി വൈക്കം ദാസ​​​െൻറ നേതൃത്വത്തിലുള്ള സംഘവും ഒപ്പം ചേർന്നു.

എരുമേലിയില്‍ പ്രതിഷേധക്കാര്‍ സംഘടിക്കുന്നതറിഞ്ഞ് പേരൂര്‍ത്തോട്, ഇരുമ്പൂന്നിക്കര വഴി പമ്പ പാതയിൽ പൊലീസ് എത്തിച്ചു. ഇവിടെ, ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ അമ്മിണിയെ എരുമേലി പൊലീസ് സ്​റ്റേഷനിലേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എസ്. മധുസൂദനന്‍, സി.ഐ ടി.ഡി. സുനില്‍കുമാര്‍, എസ്.ഐ ശ്രീജിത് എന്നിവരുടെ നേതൃത്വത്തില്‍ മനിതി സംഘത്തിലെ 11 അംഗങ്ങള്‍ക്ക്​ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ വന്നതടക്കം അറിയിച്ചതോടെ, മടങ്ങാൻ തയാറാകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണയിൽ കോട്ടയത്തേക്കയച്ചു.

സംഘപരിവാറിനു​ വേണ്ടിയാണ് പൊലീസ്​ നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രിയെക്കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും അമ്മിണി പറഞ്ഞു. ഇവർക്ക്​ പിന്തുണയുമായി സി.പി.ഐ-എം.എല്‍ പ്രവര്‍ത്തകര്‍ എത്തിയത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും പൊലീസുമായി നേരിയ തോതിലുള്ള വാക്കേറ്റത്തിനു കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala NewsAmmini
News Summary - Ammini Returned from Sabarimala Visit-Kerala News
Next Story