എം.എം മണിയെ കുറ്റവിമുക്തനാക്കിയ നടപടി നീതിനിഷേധമെന്ന് അഞ്ചേരി ബേബിയുടെ സഹോദരൻ
text_fieldsകൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻമന്ത്രി എം.എം. മണി ഉൾപ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ കോടതി നടപടി നീതി നിഷേധമെന്ന് സഹോദരൻ. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സഹോദരൻ ജോർജ് പ്രതികരിച്ചു.
എം.എം. മണി, ഒ.ജി. മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരെയാണ് ഹൈകോടതി കുറ്റവിമുക്തരാക്കിയത്. ഇവരുടെ വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു.
നേരത്തെ പ്രതികൾ സമർപ്പിച്ചിരുന്ന വിടുതൽ ഹർജി തൊടുപുഴ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്നായിരുന്നു സെഷൻസ് കോടതി വിധി. പിന്നാലെയാണ് മൂവരും ഹൈകോടതിയെ സമീപിച്ചത്.
982 നവംബര്‍ 13നാണ് അഞ്ചേരി ബേബി വെടിയേററ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റായിരുന്നു ബേബി. ഇടുക്കി മണക്കാട് വെച്ച് നടന്ന 'വണ്‍ ടൂ ത്രീ' കൊലവിളി പ്രസംഗത്തേത്തുടര്ന്നാണ് അഞ്ചേരി ബേബി വധം വീണ്ടും വിവാദമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.