സ്ത്രീവിരുദ്ധ പരാമർശം: ഇന്നസെന്‍റിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച്
text_fieldsഇരിങ്ങാലക്കുട: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അമ്മ പ്രസിഡന്‍റും ഇടത് എം.പിയുമായ ഇന്നസെന്‍റിന്‍റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇവരെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലീസ് സംഘം പ്രതിരോധിച്ചത് ഉന്തിനും തള്ളിനും വഴിവെച്ചു.
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന് ശേഷം ഭാരവാഹികൾ നടത്തിയ വാർത്താ സമ്മേളനത്തിൽ എം.എൽ.എമാരായ കെ.ബി. ഗണേഷ്കുമാറും മുകേഷും മാധ്യമപ്രവർത്തകരോട് മോശമായ പെരുമാറിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനും ഖേദപ്രകടനം നടത്താനുമായി ബുധാനാഴ്ച വിളിച്ച വാർത്താസമ്മേളനത്തിൽ ഇന്നസന്റ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്.
‘അവസരങ്ങൾക്കായി മോശം സ്ത്രീകൾ കിടക്ക പങ്കിടുന്നുണ്ടാവാമെന്ന’പരാമർശമാണ് വിവാദമായത്. സ്ത്രീകൾ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന വിമൻ കലക്ടീവിന്റെ അഭിപ്രായത്തിലുള്ള പ്രതികരണത്തിന് സിനിമ പഴയകാലം പോലെയല്ലെന്നും, ഇത്തരമൊരു ആവശ്യം ആരെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ മാധ്യമങ്ങളറിയുമെന്ന് പറഞ്ഞ ഇന്നസെന്റ് മോശം സ്ത്രീകൾ കിടന്നു കൊടുക്കുന്നുണ്ടാവാമെന്നും അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.