എയ്ഡഡ് കോളജ് പ്രിൻസിപ്പൽ നിയമനം: യു.ജി.സി ചട്ടങ്ങൾ പാലിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: എയ്ഡഡ് കോളജ് പ്രിൻസിപ്പൽ നിയമനം യു.ജി.സി ചട്ടങ്ങൾ പാലിച്ച് മാത്രമേ പാടുള്ളൂവെന്ന് ഹൈകോടതി. എം.ജി സർവകലാശാലയിൽ സ്ഥാനക്കയറ്റത്തിലൂടെ പ്രിൻസിപ്പൽ നിയമനം അനുവദിക്കുന്നുണ്ടെങ്കിലും 2018ൽ യു.ജി.സി ചട്ടം വന്നതോടെ ഇതിന് പ്രാബല്യമില്ലാതായി. പ്രിൻസിപ്പൽ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ് യു.ജി.സി നിർദേശിക്കുന്നത്.
സ്ഥാനക്കയറ്റത്തിലൂടെയുള്ള നിയമനം യു.ജി.സി റെഗുലേഷന്‍റെ ലംഘനമാണെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ െബഞ്ച് വ്യക്തമാക്കി. പത്തനംതിട്ട റാന്നി സെന്‍റ് തോമസ് കോളജ് പ്രിൻസിപ്പലിന്‍റെ ചുമതല വഹിക്കുന്ന ഏലിയാമ്മ കുരുവിള നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ഉത്തരവ്.
2020 ഏപ്രിൽ ഒന്നിന് സ്ഥാനക്കയറ്റത്തിലൂടെ പ്രിൻസിപ്പലായി കോളജ് മാനേജർ നിയമിച്ചെങ്കിലും യു.ജി.സി ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സർവകലാശാല അംഗീകാരം നൽകിയില്ല. 2018 ലെ യു.ജി.സി റെഗുലേഷൻ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് പ്രത്യേക തെരഞ്ഞെടുപ്പ് വേണ്ടതുമുണ്ട്. എന്നാൽ, എം.ജി സർവകലാശാല ആക്ടിലെ വകുപ്പ് 59(2) പ്രകാരം സ്ഥാനക്കയറ്റത്തിലൂടെ നിയമനം നടത്താനാകുമെന്ന വാദമുയർത്തി ഹരജിക്കാരി സിംഗിൾബെഞ്ചിനെ സമീപിച്ചു. ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനമാണെന്ന വാദവുമുയർത്തി. എന്നാൽ, സിംഗിൾ ബെഞ്ച് ഹരജി തള്ളി. തുടർന്നാണ് അപ്പീൽ ഹരജിയുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.