ആറന്മുളയിലെ 'ഡീൽ': ഗുണം ആർക്കെന്നതിൽ തർക്കം
text_fieldsപത്തനംതിട്ട: ആറന്മുളയെ കരുവാക്കി ബി.ജെ.പി 'ഡീൽ' ഉറപ്പിച്ചത് ആരുമായെന്നതിൽ തർക്കം. കോന്നിക്കും ചെങ്ങന്നൂരിനും പുറമെ കഴക്കൂട്ടവും ഈ ഡീലിൽ ഉൾെപ്പടുത്താനുള്ള ബി.ജെ.പി നീക്കം ബാലശങ്കറിെൻറ വെളിപ്പെടുത്തലോടെ പാളി.
ബി.ജെ.പിക്ക് ഏറെ കരുത്തുള്ള ആറന്മുളയിൽ ഇത്തവണ സി.പി.എം വിട്ട് എത്തിയ ഓർത്തഡോക്സ് സഭാംഗമായ പ്രാദേശിക നേതാവ് ബിജു മാത്യുവിനെ സ്ഥാനാർഥിയാക്കിയതാണ് ആരോപണത്തിന് കാരണം. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശായിരുന്നു എൻ.ഡി.എ സ്ഥാനാർഥി. 37,906 വോട്ടാണ് അന്ന് രമേശ് പിടിച്ചത്. പാർലമെൻറ് തെരെഞ്ഞടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച കെ. സുരേന്ദ്രൻ 50,497 വോട്ടാണ് ആറന്മുള മണ്ഡലത്തിൽ നേടിയത്. ബി.ജെ.പിക്ക് ഇത്രത്തോളം സ്വാധീനമുള്ള മണ്ഡലത്തിലാണ് ഇത്തവണ പ്രാദേശിക നേതാവിനെ കളത്തിലിറക്കിയത്. എൻ.എസ്.എസിന് നിർണായക സ്വാധീനമുള്ള ആറന്മുളയിൽ ക്രിസ്ത്യാനിയെ സ്ഥാനാർഥിയാക്കിയപ്പോഴെ ദുരൂഹതയെന്ന് ആരോപണമുയർന്നിരുന്നു. കോന്നിയിൽ സുരേന്ദ്രൻ സ്ഥാനാർഥിയായതോടെ അവിടുത്തെ വിജയത്തിന് ആറന്മുളയിൽ ഡീൽ ഉറപ്പിക്കലാണ് നടക്കുന്നതെന്ന ആരോപണം ബി.ജെ.പിയിൽനിന്നുതന്നെ ഉയർന്നു.
ബാലശങ്കറിെൻറ വെളിെപ്പടുത്തലോെടയാണ് ഡീൽ ആറന്മുളയിലും കോന്നിയിലും ഒതുങ്ങുന്നതല്ല ചെങ്ങന്നൂരിലുമുണ്ടെന്ന് വെളിവായത്. കോന്നിയിൽ ഈഴവ വിഭാഗക്കാർക്കാണ് മുൻതൂക്കം. എസ്.എൻ.ഡി.പി, ബി.ഡി.ജെ.എസ് പ്രവർത്തകർ കഴിഞ്ഞ തെരെഞ്ഞടുപ്പുകളിലേതുപോലുള്ള ആവേശം ഇത്തവണ കാണിക്കുന്നില്ല. കഴക്കൂട്ടത്ത് തുഷാർ വെള്ളാപ്പള്ളിയെ മത്സരത്തിനിറക്കിയാൽ കോന്നിയിലടക്കം എസ്.എൻ.ഡി.പി പ്രവർത്തകരെ ആവേശത്തിലാക്കാമെന്നാണ് സുരേന്ദ്രൻ പക്ഷം കണക്കുകൂട്ടിയതെന്നാണ് കരുതുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനെ പ്രഖ്യാപിച്ചതോടെ ആ ഡീൽ പാളി.
എൻ.എസ്.എസിന് നിർണായക സ്വാധീനമുള്ള ബി.െജ.പി ആറന്മുളയിൽ ക്രിസ്ത്യൻ സ്ഥാനാർഥിയെ നിർത്തിയതിെൻറ ഗുണം ലഭിക്കുക കോൺഗ്രസ് സ്ഥാനാർഥിയായ ശിവദാസൻ നായർക്കാണെന്ന് ചിലർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.