കലാകാരന്മാർ ജനങ്ങളുടെ ശബ്ദവും മുദ്രാവാക്യവും -പ്രകാശ് രാജ്
text_fieldsതിരുവനന്തപുരം: കലാകാരന്മാർ ജനങ്ങളുടെ ശബ്ദവും മുദ്രാവാക്യവുമാകണമെന്ന് നടൻ പ്രകാശ് രാജ്. നാടകകലാകാരന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. ഇരുണ്ട മേഘങ്ങൾ ചുറ്റും പടർന്ന കാലത്ത് സംവാദങ്ങളും പ്രവർത്തനങ്ങളും ആവിഷ്കാരങ്ങളുമായി കലാകാരന്മാർ സമൂഹത്തിനുവേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് (നെറ്റ്വർക് ഓഫ് ആർട്ടിക് തിയറ്റർ ആക്ടിവിസ്റ്റ് കേരള) രണ്ടാം സംസ്ഥാന സമ്മേളന സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ സിനിമാതാരമെന്ന് വിളിക്കരുത്. നാടകപ്രവർത്തകരുടെ സംഗമത്തിലേക്കെത്തിയ തനിക്ക് സ്വന്തം വീട്ടിലേക്ക് വന്ന അനുഭവമാണ്. തുടങ്ങിയതും വളർന്നതും നാടകവേദികളിലൂടെയാണ്.
ശാഖകളും ചില്ലകളുമുള്ള ഒരു മരമായി സങ്കൽപിച്ചാൽ തന്റെ വേരുകൾ അരങ്ങുകളിൽ തന്നെയാണ്. നാടക കലാകാരന്മാർക്കൊപ്പം ചേരുമ്പോൾ ജീവിതം അർഥപൂർണമായതായി അനുഭവപ്പെടുന്നു -അദ്ദേഹം പറഞ്ഞു. ജെ. ശൈലജ, പ്രസന്ന രാമസ്വമി, ഡി. രഘൂത്തമൻ, ബിജു വർമ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.