അട്ടപ്പാടിയിൽ കാറ്റാടി വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ വീണ്ടും അനുമതി
text_fieldsതിരുവനന്തപുരം: ആദിവാസി മേഖലയായ അട്ടപ്പാടിയിൽ കാറ്റാടി വൈദ്യുതി പദ്ധതി നടപ്പാക്കാൻ വീണ്ടും അനുമതി. അഗളി പഞ്ചായത്തിലാണ് എട്ട് മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പാക്കുക. കഴിഞ്ഞ ഇടത് സർക്കാറിെൻറ കാലത്തും കാറ്റാടി പദ്ധതി നടപ്പാക്കിയിരുന്നു. ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് അന്ന് വൻ വിവാദം ഉയരുകയും ചെയ്തു. നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനാണ് (എന്‍.എച്ച്.പി.സി ലിമിറ്റഡ്) വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കിയത്.
പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയിലുള്ള ആദിവാസികളുടെ പൂര്‍ണ സമ്മതം വാങ്ങിയിരിക്കണം. പദ്ധതിയിൽനിന്നുള്ള വരുമാനത്തിെൻറ അഞ്ച് ശതമാനം കാറ്റാടി മില്ലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് വൈദ്യുതി ബോർഡ് വഴി നൽകും. വൈദ്യുതിയുടെ നിരക്ക് കെ.എസ്.ഇ.ബിയുമായി കൂടിയാലോചിച്ച് എൻ.എച്ച്.പി.സി തീരുമാനിക്കണമെന്നും വ്യവസ്ഥയുണ്ട്.
•സിംഗിള്‍ ജഡ്ജിയുടെ സാമ്പത്തിക അധികാര പരിധി ഒരു ലക്ഷം രൂപയിൽനിന്ന് 40 ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേരള ഹൈകോടതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും. നിർദിഷ്ട ഭേദഗതി അനുസരിച്ച് മോട്ടോര്‍ ആക്സിഡൻറ്സ് ക്ലെയിംസ് ൈട്രബ്യൂണല്‍ പാസാക്കുന്ന നഷ്ടപരിഹാര തുക മാനദണ്ഡമാക്കാതെ അതിലെ അപ്പീല്‍ കേൾക്കാന്‍ സിംഗിള്‍ ജഡ്ജിക്ക് അധികാരം നല്‍കും.
•കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീടുമാറുന്നവര്‍ക്ക് അനുവദിക്കുന്ന വാടക 5,000 രൂപയില്‍നിന്ന് 8750 രൂപയായി വര്‍ധിപ്പിക്കും. ഇതിനു മുന്‍കാല പ്രാബല്യമുണ്ടായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.