തിരുവനന്തപുരം നഗരത്തിൽ വൻ കഞ്ചാവ് വേട്ട
text_fieldsതിരുവനന്തപുരം: നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വനിത അടക്കം അഞ്ചുപേരെ 2.180 കി. ഗ്രാം കഞ്ചാവുമായി പിടികൂടി. ബൽബീർ കുമാർ മണ്ഡൽ, രജ്ഞാ ദേവി, ഗോകുൽ മണ്ഡൽ, ഗൗതം മണ്ഡൽ, തന്മയീ ചൗധരി എന്നിവരാണ് എക്സൈസ് പിടിയിലായത്.
ഇതിൽ രണ്ടുപേർ മുൻ കേസുകളിലെ പ്രതിയാണ്. എക്സൈസ് ഇൻസ്പെക്ടർ വി. ജി. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, ആദർശ്, ജയശാന്ത് ഗോപകുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ അജിതകുമാരി, ഡ്രൈവർ സുധീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.