Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശുദ്ധികലശം:...

ശുദ്ധികലശം: തന്ത്രിക്കെതിരെ ബിന്ദുവും കനകയും നിയമനടപടിക്ക് VIDEO​

text_fields
bookmark_border
ശുദ്ധികലശം: തന്ത്രിക്കെതിരെ ബിന്ദുവും കനകയും നിയമനടപടിക്ക് VIDEO​
cancel

കൊച്ചി: ശബരിമല ദർശനം നടത്തിയതി​​​െൻറ പേരിൽ തന്ത്രി നടയടക്കുകയും ശുദ്ധികലശം നടത്തുകയും ചെയ്തതിനെതിരെ നിയമനട പടി സ്വീകരിക്കുമെന്ന് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും. ‘മീഡിയവൺ’ ചാനലിന് അനുവദിച്ച പ്രത്യേക അഭ ിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ പ്രത്യേക ഹരജി നൽകും. താൻ ദലിതായത ി​​​െൻറ പേരിലാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ബിന്ദു പറഞ്ഞത്​. തനിക്കുശേഷം ശ്രീലങ്കയിൽനിന്നു യുവതിയെത്തിയിട ്ട് ശുദ്ധികലശമോ നടയടക്കലോ ഉണ്ടായില്ല. ഇത് വിവേചനമാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

വനിതകൾ ദർശനം നടത്തിയതി​​​െൻറ പേരിൽ ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണ്. സ്ത്രീകൾ അശുദ് ധരാണെന്ന രീതിയിലുള്ള നടപടിയാണുണ്ടായത്. അമ്മ, മകൾ, ഭാര്യ തുടങ്ങിയ സ്ത്രീകളുടെ സഹായത്തോടെയാണ് പുരുഷൻ ദർശനം നടത്തുന്നത്. അപ്പോഴൊന്നുമില്ലാത്ത അശുദ്ധി സ്ത്രീ ദർശനം നടത്തിയപ്പോഴുണ്ടായത് വിവേചനംതന്നെയാണെന്നും ഇരുവരും പറഞ്ഞു. ശബരിമലയിൽ പ്രവേശിച്ചതിനുശേഷം ചിലയിടങ്ങളിൽ ഒളിവിൽ താമസിക്കുകയാണ്. എന്നാൽ, എക്കാലവും തങ്ങൾക്ക്​ ഒളിവിലിരിക്കാനാവില്ല. തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്​. നിലവിൽ പൊലീസി​​​െൻറ സഹായമില്ല. ജോലിക്ക്​ പോകണമെങ്കിൽ പൊലീസ് സഹായം വേണം.

തങ്ങളെ ശബരിമലയിൽ പോകാൻ ആരും സഹായിച്ചിട്ടില്ല. ചില സംഘടനകളുടെ പിൻബലമുണ്ടായിരുന്നുവെന്നത് ആരോപണം മാത്രമാണ്. ചില ഫെമിനിസിറ്റ് ഗ്രൂപ്പുകളും ആക്ടിവിസ്​റ്റുകളുമെല്ലാം ദർശനം നടത്താൻ സഹായം ചോദിച്ചപ്പോൾ പിന്നീടാവാമെന്ന നിലപാടാണ് സ്വീകരിച്ചത്. സംഘ്​പരിവാറിനും മാധ്യമങ്ങൾക്കും ചില ആക്ടിവിസ്​റ്റുകൾക്കും ഈ പ്രശ്നം നിലനിർത്തികൊണ്ടുപോകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, തങ്ങളുടെ പ്രവേശനത്തോടെ അതിനുള്ള സാധ്യത അടഞ്ഞു. അതിലുള്ള നിരാശയാണ് ഇപ്പോൾ തെരുവുകളിൽ കാണുന്നത്​. കലാപകാരികളെ അടിച്ചമർത്തണമെന്നും അവർ ആവശ്യപ്പെട്ടു.

പതിനെട്ടാംപടി കയറിയല്ല ദർശനം നടത്തിയതെന്നും ഇരുട്ടി​​​െൻറ മറവിലാണ് കയറിയതെന്നുമുള്ള ആക്ഷേപത്തിൽ കഴമ്പില്ല. പതിനെട്ടാംപടി കയറാവുന്ന സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. ദീർഘസമയം നിന്ന് പടികയറു​േമ്പാൾ പ്രതിഷേധക്കാർക്ക് സംഘടിക്കാൻ കഴിയും. അതിനാലാണ് ഒഴിവാക്കിയത്. എന്നാൽ, ശബരിമലയിലേക്കുള്ള വഴിയിലൊന്നും ഒരുവിധ തടസ്സവും നേരിട്ടില്ല. പൊലീസ് വാഹനത്തിലാണ് രണ്ടാം തവണ തങ്ങളെ എത്തിച്ചതെന്ന ആരോപണം തെറ്റാണ്. ട്രാൻസ്​ ജെഡൻഡറുകളാണ് തങ്ങളെന്ന് പ്രതിഷേധക്കാരോട് പറഞ്ഞുവെന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. അത്തരത്തിലൊന്നുമുണ്ടായിട്ടില്ല. സുഗമമായ ദർശനമാണ് സാധ്യമായതെന്നും ബിന്ദുവും കനകദുർഗയും വ്യക്തമാക്കി.

സ്ത്രീ വിവേചനത്തിനെതിരെ ശക്തമായുള്ള പ്രതികരണംതന്നെയായിരുന്നു തങ്ങളുടെ ശബരിമല ദർശനം. ശബരിമല ദർശനം നടത്താതെ തങ്ങൾ പിറകോട്ടില്ലെന്ന് നിലപാടെടുത്തതോടെ പൊലീസിന് സംരക്ഷണം നൽകേണ്ടിവന്നു. സ്തീകൾക്ക്​ 41 ദിവസത്തെ വ്രതമെടുക്കാനാവില്ലെന്നാണ് പറയുന്നത്. എന്നാൽ, എത്ര പുരുഷന്മാർ ഈ വ്രതം കൃത്യമായി നോക്കുന്നുണ്ട്. രമേശ് ചെന്നിത്തല അടക്കം മല കയറിയിരുന്നു. അവിടെ​െയത്തുന്ന പുരുഷന്മാരിൽ പലർക്കും താടിയൊന്നും കാണാറില്ല. മത്സ്യ-മാംസാഹാരങ്ങൾ കഴിച്ചതിനുശേഷം പിറ്റേദിവസം മല ചവിട്ടുന്ന പുരുഷന്മാരുണ്ട്. പുരുഷന്മാർക്ക്​ ഇങ്ങനെയൊക്കെ ആകാമെങ്കിലും സ്ത്രീകൾക്ക്​ വ്രതമെടുക്കണമെന്ന് നിർബന്ധം പിടിക്കുന്നതിനെ അംഗീകരിക്കാനാവില്ല. സംഘ്​പരിവാറിന് ക്യത്യമായ അജണ്ട ശബരിമല വിഷയത്തിലുണ്ട്. എന്നാൽ, യു.ഡി.എഫ്​ നിലപാട് നാണംകെട്ടതാണ്. അവർ ശബരിമലയിലെ യുവതിപ്രവേശനത്തെ എതിർത്തത് ബുദ്ധിയില്ലായ്​മയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ അത് ബോധ്യപ്പെടുമെന്ന്​ ബിന്ദു പറഞ്ഞു.

തനിക്ക് ഭർത്താവി​​​െൻറയും മകളുടെയും പിന്തുണയുണ്ടെന്ന്​ ബിന്ദു പറഞ്ഞു​. എന്നാൽ, കനകദുർഗക്ക്​ ഒരുവിധ പിന്തുണയും കുടുംബത്തിൽനിന്ന് ലഭിക്കുന്നില്ല. ഇനിയുള്ള ദിവസങ്ങളിൽ കുടുംബക്കാരുടെ സമീപനത്തിൽ​ മാറ്റംവരുമെന്നാണ് പ്രതീക്ഷയെന്ന്​ കനകദുർഗ പറഞ്ഞു. ഇനിയും ശബരിമലയിൽ പോകണമെന്നുണ്ട്. അത് എന്ന് എന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല -അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entryBinduSabarimala Newskanaka Durga
News Summary - Bindu and kanakadurga Against sabarimala Priest-Kerala news
Next Story