ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഹരിപ്പാട് 2000ത്തിലേറെ താറാവുകൾ ചത്തു
text_fieldsആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഹരിപ്പാട് താറാവുകൾ കൂട്ടത്തോടെ ചത്തതിനു കാരണം പക്ഷിപ്പനിയാണെന്നാണ് കണ്ടെത്തിയത്. തുടർന്ന് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
രോഗം സ്ഥിരീകരിച്ച ഹരിപ്പാട് ഒമ്പതാം വാർഡിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനിച്ചത്. ഏകദേശം 20,000 പക്ഷികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്ക്. മൃഗസംരക്ഷണ വകുപ്പ് എത്തി സാമ്പിൾ ശേഖരിച്ച് ഭോപാലിലേക്ക് അയച്ച് പരിശോധിച്ചതിൽ എച്ച്5 എന്‍1 വൈറസിന്റെ സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് താറാവുകൾ ചത്തുതുടങ്ങിയത്. ഇതുവരെ 2000 ലധികം താറാവുകളാണ് ഹരിപ്പാട് വഴുതാനം പടശേഖരത്തിൽ രോഗംമൂലം ചത്തത്. രോഗം കണ്ടെത്തിയ മേഖലകളില്‍ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. രോഗലക്ഷണങ്ങൾ ഉള്ള പക്ഷികളെ കൊന്ന് മറവു ചെയ്യുന്നതിനായി പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.