പക്ഷിപ്പനി; കുമരകത്ത് താറാവുകള്‍ ചത്തു; കുഴിച്ചുമൂടിത്തുടങ്ങി
text_fieldsകോട്ടയം: കര്‍ഷകരെ കണ്ണീരിലാഴ്ത്തി താറാവുകള്‍ കൂട്ടമായി ചാകുന്നത് തുടരുന്നു. അയ്മനം, ആര്‍പ്പൂക്കര മേഖലകള്‍ക്ക് പുറമേ വ്യാഴാഴ്ച കുമരകത്തും താറാവുകള്‍ ചത്തുവീണു. കുമരകം ചീപ്പുക്കല്‍ വടക്കേവീട്ടില്‍ ലാലന്‍െറ അഞ്ച് താറാവുകളാണ് ചത്തത്. മൃഗസംരക്ഷണ ഉദ്യോഗസ്ഥരത്തെി ഇതിന്‍െറ സാമ്പ്ളുകള്‍ ശേഖരിച്ചു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലായി വ്യാഴാഴ്ച മാത്രം 1975 താറാവുകള്‍ ചത്തതായാണ് മൃഗസംരക്ഷണ വകുപ്പിന്‍െറ കണക്ക്.
അയ്മനം, ആര്‍പ്പൂക്കര മേഖലകളിലാണ് കൂടുതല്‍ നാശം. പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് കണ്ടത്തെിയെങ്കിലും ഭോപാലിലെ പക്ഷിരോഗ നിര്‍ണയ ലാബിലേക്ക് അയച്ച സാമ്പ്ളുകളുടെ ഫലം വന്നാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ശേഖരിച്ച 12 സാമ്പ്ളുകള്‍ വെള്ളിയാഴ്ച വിമാനത്തില്‍ ഭോപാലിലത്തെിച്ചെങ്കിലും ഇതുവരെ ഫലം നല്‍കിയിട്ടില്ല.
ശനിയാഴ്ച ദീപാവലി അവധിയായതിനാല്‍ ഇനി തിങ്കളാഴ്ചയോടെ മാത്രമേ ഇതിന്‍െറ ഫലം ലഭിക്കൂവെന്നാണ് സൂചന. എന്നാല്‍, അടിയന്തര സാഹചര്യം കണക്കിലെടുത്ത് വേഗത്തില്‍ ഫലം ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫലം ലഭിച്ചശേഷമേ മറ്റ് താറാവുകളെക്കൂടി നശിപ്പിക്കണമോയെന്ന് തീരുമാനം കൈക്കൊള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
പുലിക്കുട്ടിശ്ശേരി സ്വദേശികളായ പുത്തന്‍പറമ്പില്‍ സുനില്‍ കുമാറിന്‍െറ 700, ചെല്ലപ്പന്‍െറ 1205, അയ്മനം പുത്തന്‍പറമ്പില്‍ പുരുഷോത്തമന്‍െറ 70 എന്നിങ്ങനെ എണ്ണം ചത്തതായാണ് ഒൗദ്യോഗിക കണക്ക്.അതിനിടെ, ചത്ത താറാവുകളെ കുഴിച്ചുമൂടുന്ന ജോലികള്‍ ആരംഭിച്ചു. ആര്‍പ്പൂക്കര മേഖലയിലെ താറാവുകളെയാണ് കുഴിച്ചുമൂടിയത്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആഴത്തില്‍ കുഴിയെടുത്താണ് കുഴിച്ചുമൂടുന്നത്. മനുഷ്യരിലേക്ക് പകരാന്‍ ഒട്ടും സാധ്യതയില്ലാത്ത എച്ച്5 എന്‍8 വൈറസുകളാണ് രോഗം ബാധിച്ച താറാവുകളില്‍ കണ്ടത്തെിയതെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് വലിയകുഴികളെടുത്ത് കുമ്മായം അടക്കം വിതറി കുഴിച്ചിടുന്നത്.
ഇതുവരെ 2315 താറാവുകള്‍ രോഗംവന്ന് ചത്തതായാണ് കണക്കുകള്‍. വാവാക്കാട്, ചൂരത്ര തുടങ്ങിയ പാടശേഖരങ്ങളില്‍ പതിനായിരക്കണക്കിന് താറാവുകളാണുള്ളത്. ഇവിടെ നൂറുകണക്കിന് താറാവുകളില്‍ രോഗലക്ഷണവും കണ്ടത്തെി. ഇവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ രംഗത്തത്തെിയിട്ടുണ്ട്. എന്നാല്‍, ചില സീസണുകളില്‍ ഉണ്ടാകുന്ന അസുഖത്തത്തെുടര്‍ന്ന് ചാകുന്നതാണെന്ന വാദവുമായി മറ്റൊരു സംഘം കര്‍ഷകരും രംഗത്തുണ്ട്. ക്രിസ്മസ് സീസണ്‍ മുന്നില്‍ക്കണ്ടാണ് കര്‍ഷകര്‍ വന്‍തോതില്‍ താറാവുകളെ വളര്‍ത്തിയിരുന്നത്.
ലക്ഷങ്ങള്‍ മുടക്കി വളര്‍ത്തിയ താറാവുകള്‍ ചത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. രണ്ടരമാസം പ്രായമായ താറാവുകളാണ് ചത്തതില്‍ ഭൂരിഭാഗവും. വരുംദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. രോഗം പടര്‍ന്നതോടെ താറാവിന്‍െറയും മുട്ടയുടെയും വില്‍പ്പന കുത്തനെ ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.