സൗജന്യ മൊബൈൽ ഡാറ്റക്ക് പിറകിൽ ബി.ജെ.പിയുടെ ആശയപ്രചാരണ തന്ത്രം -സബ നഖ്വി
text_fieldsകോഴിക്കോട്: വ്യാജ വാർത്തകൾ എങ്ങനെ ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കേണ്ടതാണെന്ന് മുതിർന്ന മാധ്യമ പ്രവർത്ത ക സബ നഖ്വി. കെ.എസ്. ബിമൽ അനുസ്മരണത്തിെൻറ ഭാഗമായി ജനാധിപത്യ വേദി ടൗൺഹാളിൽ സംഘടിപ്പിച്ച ദേശീയ മാധ്യമ ശിൽപശാ ലയിൽ ‘സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ബി.ജെ.പിയുടെ ആശയ പ് രചാരണങ്ങൾക്കുവേണ്ടിയാണ് ഇന്ത്യയിൽ സൗജന്യമായി മൊബൈൽ ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കിയത്. ഡൽഹിയിൽനിന്ന് വാർത്തകൾ സൃഷ്ടിച്ച് ഫേസ്ബുക്കും വാട്സ്ആപ്പും വഴി പ്രചരിപ്പിക്കുകയാണ് ബി.ജെ.പി. ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ കണക്ഷനുള്ളത് ഇന്ത്യയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾക്കുപോലും ബുദ്ധിമുട്ട് നേരിടുേമ്പാഴും മൊബൈൽ ഫോൺ എല്ലാവരുടെയും കൈയിലുണ്ട്. രണ്ട് ജി.ബി ഡാറ്റയാണ് സൗജന്യമായി ദിവസവും ലഭിക്കുന്നത്. മറ്റൊരു രാജ്യത്തും ഇത്രയും നെറ്റ് സൗജന്യമായി ലഭിക്കുന്നില്ല. എന്തിനുവേണ്ടിയാണ് ഇതെന്ന് ചിന്തിക്കണം. ബി.ജെ.പി പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ ഇൗ സൗജന്യ നെറ്റ് സൗകര്യത്തിലൂടെ എപ്പോഴും ജനങ്ങളിലെത്തുന്നു -സബ നഖ്വി പറഞ്ഞു.
സാേങ്കതിക വിദ്യയെ തങ്ങളുടെ ആശയ പ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ബി.ജെ.പി. കൂടാതെ, മാധ്യമങ്ങളെ വിലക്കു വാങ്ങുന്നു. ഝാർഖണ്ഡിൽ ഒരാളെ മർദിച്ചുകൊന്ന സംഭവത്തെക്കുറിച്ച് പ്രതികരണം തേടുേമ്പാഴേക്കും ബി.ജെ.പി വൃത്തങ്ങൾ പറയുന്നത് ഹിന്ദുക്കളെ മുസ്ലിംകൾ മർദിച്ച നൂറുകണക്കിന് കേസുകളുണ്ടെന്നാണ്. ദൃശ്യമാധ്യമങ്ങൾ ഇൗ വാർത്തകൾ നൽകുേമ്പാൾ ആളുകൾ മനസ്സിലാക്കുന്ന വിധം മാറുന്നു. അതിനാൽ, തന്നെ കുറെക്കൂടി വിശ്വസനീയമായത് പത്രമാധ്യമങ്ങളാണെന്നും നഖ്വി വ്യക്തമാക്കി.
വാജ്പേയിയുടെ കാലത്തുനിന്ന് മോദിയിലെത്തുേമ്പാഴേക്കും ബി.ജെ.പി മാറിയിരിക്കുന്നു. ഒരു രാജ്യം ഒരു കേന്ദ്രം എന്നതാണ് ബി.ജെ.പിയുടെ നിലവിലെ അവസ്ഥ. വാജ്പേയിയുടെ കാലത്ത് വിവരങ്ങൾ അറിയാൻ പലരെയും സമീപിക്കാമായിരുന്നു. അരുൺ ജെയ്റ്റ്ലി, പ്രമോദ് മഹാജൻ, സുഷമ സ്വരാജ് തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം വിവരം നൽകാൻ സ്വയം പര്യാപ്തരായിരുന്നു. എന്നാൽ, ഇന്ന് ആരിൽനിന്നും വിവരങ്ങൾ ലഭ്യമല്ല. മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകേണ്ടതില്ലെന്നതാണ് ബി.ജെ.പിയുടെ നിലപാട്. മോദിയാണ് പാർട്ടി എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഏകാധിപത്യ ഭരണം കാഴ്ചവെക്കുേമ്പാഴും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും റാലികളിൽ പെങ്കടുക്കുന്നതും പോസ്റ്ററിൽ ഫോേട്ടാവെക്കുന്നതുെമല്ലാം ഇവർ ഇഷ്ടപ്പെടുകയും ചെയ്യുന്നു -സബ നഖ്വി പറഞ്ഞു.
‘‘സംഘ്പരിവാറിെൻറ മാധ്യമയുദ്ധങ്ങൾ’’ എന്ന വിഷയത്തിൽ വെങ്കിടേഷ് രാമകൃഷ്ണൻ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് നാലരക്ക് ടൗൺഹാളിൽ കെ.എസ്. ബിമൽ അനുസ്മരണ സമ്മേളനം സബ നഖ്വി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.