പരീക്ഷാപേടി മാറ്റാൻ കുട്ടികൾക്ക് ബി.ജെ.പിയുടെ ചിത്രരചന മത്സരം
text_fieldsതിരുവനന്തപുരം: പരീക്ഷാപേടി അകറ്റാൻ സംസ്ഥാനത്ത് കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി. നരേന്ദ്രമോദി ജനുവരി 27 ന് നടത്തുന്ന പരീക്ഷാ പേ ചർച്ച എന്ന പരിപാടിയുടെ മുന്നോടിയായാണ് പരിപാടി. ജനുവരി 20നാണ് കേരളത്തിൽ ജില്ലാ തല ചിത്രരചന മത്സരം സംഘടിപ്പിക്കുക.
കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും വേണ്ടി ദേശവ്യാപകമായി പരീക്ഷപ്പേടിക്കെതിരെ പോരാട്ട പദ്ധതിയായിട്ടാണ് പ്രധാനമന്ത്രി പരീക്ഷാപേ ചർച്ച നടത്തുന്നതെന്നും മോദി എഴുതിയ "എക്സാം വാറിയേർസ് " എന്ന പുസ്തകത്തിലെ മന്ത്രങ്ങളെ ആസ്പദമാക്കിയാണ് ചിത്രരചനയെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു. ജനുവരി 27 ന് 11 മണിക്ക് സ്ക്കൂളുകളിൽ വലിയ സ്ക്രീൻ വെച്ച് പ്രധാനമന്ത്രിയുടെ ചർച്ചാസംപ്രേഷണം കുട്ടികളെ കാണിക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ സ്കൂളുകളിലെയും ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് മത്സരം. ഇതിനായി ബി.ജെ.പി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും മൂന്നംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പ്രഫ. വി ടി രമ, അഡ്വ. ജയസൂര്യൻ, ജയചന്ദ്രൻ മാസ്റ്റർ എന്നിവരാണ് സംസ്ഥാന കൺവീനർമാർ. പരിപാടിക്ക് സാംസ്ക്കാരിക-സാമൂഹ്യ സംഘടനകളുടെ സഹകരണമുള്ളതായും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.