ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി
text_fieldsപാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 7.5 കിലോ കഞ്ചാവ് ഉപേക്ഷിച്ചു നിലയിൽ കണ്ടെത്തി. ഇൻസ്പെക്ടർ എ. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് ടീമും ഇൻസ്പെക്ടർ കതിരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള ആർ.പി.എഫ് ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്.
പരിശോധന സംഘത്തെ കണ്ട പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞിരിക്കാമെന്നാണ് എക്‌സൈസിന്‍റെ നിഗമനം. കോവിഡ് ലോക്ഡൗണിന് ശേഷം ട്രെയിൻ ഗതാഗതം പഴയ രീതിയിൽ തുടങ്ങിയതോടെ കഞ്ചാവ് കടത്തു വ്യാപകമാകുകയാണെന്ന് എക്‌സൈസ് വൃത്തങ്ങൾ അറിയിക്കുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് ആർ.പി.എഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നു കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശിനിയായ രാജലക്ഷ്മിയെ പിടികൂടിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സംയുക്ത പരിശോധനകൾ ശക്തമാക്കുമെന്ന് പാലക്കാട് സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ പി.കെ സതീഷ് അറിയിച്ചു.
ആർ.പി.എഫ് കോൺസ്റ്റബിൾമാരായ ടി.കെ ജയചന്ദ്രൻ, ധനയൻ പി, പാലക്കാട് സ്പെഷ്യൽ സ്‌ക്വാഡ് സി.ഇ.ഓമാരായ അഖിൽ ജി, അഷറഫലി എം, ബിജു എ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.