Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rain
cancel
camera_alt

Representational Image

Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ കനത്ത...

സംസ്​ഥാനത്ത്​ കനത്ത മഴക്ക്​ സാധ്യത; എട്ട്​​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​, കടലിൽ പോകരുത്​

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ വരും ദിവസങ്ങളിൽ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ അടിസ്​ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു.

ആഗസ്റ്റ്​ 28ന്​ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലും 29ന്​ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിവടങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 എം.എം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്​.

27ന്​ എല്ലാ ജില്ലകളിലും 28ന്​ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട്​ എന്നിവിടങ്ങളിലും 29ന്​ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്​ എന്നിവിടങ്ങളിലും 30ന്​ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ എന്നീ ജില്ലകളിലും അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടാണ്​ പ്രഖ്യാപിച്ചത്​. 24 മണിക്കൂറിൽ 115.5 എം.എം മുതൽ 204.4 എം.എം വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽകണ്ട് തയാറെടുപ്പുകൾ പൂർത്തീകരിക്കണം.

മത്സ്യത്തൊഴിലാളികൾക്ക്​ ജാഗ്രത നിർദ്ദേശം

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ആഗസ്റ്റ്​ 27 മുതൽ 30 വരെ തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപറഞ്ഞ തീയതികളിൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ല.

കൂടാതെ 27 മുതൽ 31 വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്​. പ്രസ്​തുത പ്രദേശങ്ങളിലുള്ളവരും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - Chance of heavy rains in the state; Orange alert in eight districts, do not go to sea
Next Story