ബ്രഹ്മപുരം- കാപ്പുർ പദ്ധതിയിലും അഴിമതി ആരോപണം ഉന്നയിച്ച് ചെന്നിത്തല
text_fieldsകാസർകോട്: ബ്രഹ്മപുരം- കാപ്പുർ പദ്ധതിയുടെ എസ്റ്റിമേറ്റിലും വൻ വർധന വരുത്തി അഴി മതിക്ക് നീക്കം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്റ്റിമേറ്റ് തുക യുടെ 20 ശതമാനം അധിക നിരക്കിലാണ് ഡൽഹി ആസ്ഥാനമായ കെ.ഇ.െഎ കമ്പനിക്ക് നൽകിയത്. എസ്റ്റ ിമേറ്റ് തുകതന്നെ സാധാരണ ട്രാൻസ്മിഷൻ റേറ്റിെൻറ 50 മുതൽ 80 ശതമാനം വരെ കൂടുതലാണ്.
സാധാരണ, എസ്റ്റിമേറ്റ് തുകയുടെ 10 മുതൽ 20 ശതമാനംവരെ തുക കുറവിലാണ് ഇത്തരത്തിലുള്ള ജോലികൾ കെ.ഇ.െഎ കമ്പനിതന്നെ ഏറ്റെടുക്കാറുള്ളത്. ലോകത്തിലെതന്നെ ഏറ്റവും മികച്ച കമ്പനി കൺസോർട്യമായ ഫിനോലക്സ് -ജേ പവറിനെ തന്ത്രപൂർവം മാറ്റിനിർത്തിയാണ് കെ.ഇ.െഎക്ക് കരാർ നൽകിയിരിക്കുന്നത്. ഇതിനായി കെ.എസ്.ഇ.ബി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി.
കിഫ്ബിയിൽപെടുത്തി മൂന്നാറിലെ ചിത്തിരപുരം ട്രാൻസ്ഗ്രിഡ് സബ്സ്റ്റേഷൻ യാർഡിൽ മണ്ണുമാറ്റി തറ നിർമിക്കാനുള്ള 11 ലക്ഷം രൂപക്കുള്ള പദ്ധതി പൂർത്തീകരിച്ചപ്പോൾ 11 കോടിയാണ് െചലവായത്. നൂറിരട്ടി വർധന വന്നെന്നും ൈവദ്യുതി ബോർഡ് ഇനിയും ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, സണ്ണി ജോസഫ്, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, സെക്രട്ടറി കെ. നീലകണ്ഠൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.