Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തല ജനങ്ങളുടെ...

ചെന്നിത്തല ജനങ്ങളുടെ ഡാറ്റ ചോർത്തിയെന്ന്​ എം.എ. ബേബി

text_fields
bookmark_border
ma baby
cancel

തിരുവനന്തപുരം: വ്യാജ വോട്ട്​ ആരോപണത്തിൽ രമേശ്​ ​െചന്നിത്തലക്കെതിരെ വിമർശനവുമായി സി.പി.എം പൊളിറ്റ്​ബ്യൂറോ അംഗം​ എം.എ ബേബി. ഇരട്ട വോട്ടർമാരുടെ വിവരങ്ങൾ ചെന്നിത്തല അപ്​ലോഡ്​ ചെയ്​തത്​​ സിംഗപ്പൂരിൽ നിന്നുള്ള സെർവറിൽ നിന്നാണ്​. ചെന്നിത്തല ജനങ്ങളുടെ ഡാറ്റ ചോർത്തുകയാണ്​ ചെയ്​തതെന്ന്​ എം.എ ബേബി പറഞ്ഞു.

വ്യക്​തികളുടെ അനുമതിയില്ലാതെയാണ്​ വിവരങ്ങൾ വിദേശ കമ്പനിക്ക്​ കൈമാറിയത്​. ഇത്തരത്തിൽ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ കൈമാറിയതിൽ ഗൗരവമായ നിയമപ്രശ്​നമുണ്ടെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ്​ 4.30 ലക്ഷം പേരുൾപ്പെടുന്ന ഇരട്ട വോട്ടർമാരുടെ പട്ടിക ചെന്നിത്തല പുറത്ത്​ വിട്ടത്​. 38,000 ഇരട്ട വോട്ടർമാർ മാത്രമാണുള്ളതെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ കോടതിയെ അറിയിച്ചതിന്​ പിന്നാലെയാണ്​ ചെന്നിത്തല പട്ടിക പുറത്ത്​ വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaM.A. Baby
News Summary - Chennithala people's data leaked M.A Baby
Next Story