Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവക്കം ഖാദർ...

വക്കം ഖാദർ ഹിന്ദു-മുസ്​ലിം മൈത്രിക്കായി ജീവത്യാഗം ചെയ്ത വ്യക്തി -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: ഹിന്ദു-മുസ്​ലിം മൈത്രിക്കായി ജീവത്യാഗം ചെയ്ത ധീര വ്യക്തിത്വമാണ്​ ഐ.എൻ.എ ഹീറോ വക്കം ഖാദറെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വക്കം ഖാദർ ഫൗണ്ടേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മാരകമന്ദിര ഉദ്​ഘാടനവും വക്കം ഖാദർ ദേശീയ പുരസ്കാരം എം.എ. യൂസുഫലിക്ക്​ സമർപ്പിക്കുന്ന ചടങ്ങും ഉദ്​ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മതസൗഹാർദം വെല്ലുവിളി ഉയർത്തുന്ന സാഹചര്യവും വർഗീയവിദ്വേഷം പടർത്തുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത്​ വക്കം ഖാദറിന്‍റെ കാഴ്ചപ്പാട്​ മഹത്തരമാണ്​. സ്വാതന്ത്ര്യസമരചരി​ത്രത്തിൽ നിന്ന്​ ചില സങ്കുചിത താൽപര്യങ്ങളുടെ ഭാഗമായി പല പേരുകളും വെട്ടിമാറ്റിക്കൊണ്ടിരിക്കുന്ന കാലത്താണ്​ നമ്മൾ ജീവിക്കുന്നത്​. എന്നാൽ സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരും അതേസമയം, ഒറ്റുകാരായിരുന്നവരുമായ ആൾക്കാരെ വീരപരിവേഷം ചാർത്തി ചരിത്രത്തിന്‍റെ ഭാഗമാക്കുന്ന രീതിയും തുടരുകയാണ്​. അത്തരമൊരു കാഴ്ചപ്പാടിൽ നിന്നാണ്​ വക്കം ഖാദർ എത്ര ഉന്നതനായിരുന്നുവെന്ന കാര്യം മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷൻ പ്രസിഡന്‍റ്​ എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. മന്ത്രി ആന്‍റണി രാജു, വർക്കിങ്​ പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എം.എം. ഇക്​ബാൽ, ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​ ശൈലജ ബീഗം, ബി.എസ്​. ബാലച​ന്ദ്രൻ, ഫൈസൽ ഖാൻ, ഇ.എം. നജീബ്​, കടയറ നാസർ തുടങ്ങിയവർ സംസാരിച്ചു. എം.എ. യൂസുഫലിയുടെ സന്ദേശം അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിൽ ചടങ്ങിൽ വായിച്ചു. തലസ്ഥാനത്ത്​ എത്തുമ്പോൾ മുഖ്യമന്ത്രിയിൽനിന്ന്​ പുരസ്കാരം ഏറ്റുവാങ്ങുമെന്ന്​ യൂസുഫലി സന്ദേശത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - Chief Minister about Vakkom Khader
Next Story