കാലാവസ്ഥ പ്രവചനങ്ങളിൽ ന്യൂനതയുണ്ടായെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ പ്രവചനങ്ങളിൽ ന്യൂനതകളുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംസ്ഥാനത്ത് ഗണ്യമായ പ്രശ്നങ്ങൾക്ക് വഴിവെച്ചു. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിലും കൂടുതൽ മഴ കിട്ടി. ആഗസ്റ്റ് 9 മുതൽ 15 വരെ 9.85 സെൻറീ മീറ്റർ മഴയാണ് പ്രവചിച്ചത്. എന്നാൽ, ഇക്കാലയളവിൽ 35.22 സെൻറീ മീറ്റർ മഴ ലഭിച്ചുവെന്ന് പിണറായി പറഞ്ഞു. ആഗസ്റ്റ് 1 മുൽ 19 വരെ 362 ശതമാനം അധിക മഴ ലഭിച്ചു. അപ്രതീക്ഷിത മഴയുടെ സൂചന ലഭിച്ചില്ല ഇടുക്കിയിൽ 568 ശതമാനം അധികം മഴ ലഭിച്ചുവെന്നും പിണറായി വ്യക്തമാക്കി.
കേരളത്തിെൻറ പുനർനിർമാണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് നിയമസഭയിൽ നടന്ന ചർച്ചയിൽ ഉണ്ടായില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. സാമ്പത്തികം സ്വരൂപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടന്നില്ല. മണ്ണിടിച്ചിൽ ഉണ്ടാകുന്ന പ്രദേശങ്ങളിൽ നിർമാണം പറ്റുമോ എന്നത് പ്രശ്നമാണ്. പുനർനിർമാണം വൈകുന്നത് ജനജീവിതത്തിന് തടസമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം. പുനരധിവാസത്തിന് അന്താരാഷ്ട്ര വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാമെന്നും പിണറായി വ്യക്തമാക്കി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുന്നത് പരിഗണിക്കുമെന്നും പിണറായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.