ചിങ്കക്കല്ലിൽ വീണ്ടും മലവെള്ളപ്പാച്ചിൽ
text_fieldsവേങ്ങര പറമ്പിൽപടി സ്വദേശികളായ മാങ്ങാടൻ യൂസഫ്, ബ ന്ധു ജുബൈരിയ, ജുബൈരിയയുടെ മകൾ അബീഹ എന്നിവരാണ് കഴിഞ്ഞദിവസം ഒഴുക്കിൽപെട്ട് മരിച് ചത്. ഇതിൽ യൂസഫിെൻറയും ജുബൈരിയയുടെയും മൃതദേഹങ്ങൾ അര മണിക്കൂറിനകം പുഴയിൽനിന് ന് കണ്ടെത്തിയിരുന്നു.
രാത്രി 7.30ഓടെയാണ് അബീഹയുടെ മൃതദേഹം പാറക്കെട്ടുകൾക്കിടയ ിൽനിന്ന് കണ്ടുകിട്ടിയത്. ഈസമയം 50ഓളം പേർ തിരച്ചിലിനായി പുഴയിലുണ്ടായിരുന്നു. തിര ച്ചിൽ അവസാനിപ്പിച്ച് ആളുകൾ പുഴയിൽനിന്ന് കയറിയ ഉടൻ അതിശക്തമായ മലവെള്ളപ്പാച് ചിൽ ഉണ്ടാവുകയായിരുന്നു. കരയിൽ കയറിനിന്നതിനാൽ വൻദുരന്തം ഒഴിവായ ആശ്വാസത്തിലാ ണ് നാട്ടുകാർ.
സഞ്ചാരികൾ വരുന്നതിനെതിരെ നാട്ടുകാർ
കാളികാവ്: ചിങ്കക്കല്ല് അപകടം ഒള ിഞ്ഞിരിക്കുന്ന പുഴയാണെന്നും വിനോദ സഞ്ചാരത്തിനായി ആളുകൾ ഇങ്ങോട്ട് വരുന്നത് തടയു മെന്നും നാട്ടുകാർ. അഞ്ചുപേർ ഒഴുക്കിൽപ്പെടുകയും ഇതിൽ മൂന്നുപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ തീരുമാനം.
ചിങ്കക്കല്ലിലെ ദുരന്തസ്ഥലത്ത് രക്ഷകരായി ആദിവാസികളും
കാളികാവ്: ശനിയാഴ്ച കല്ലാമൂല ചിങ്കക്കല്ലിൽ പുഴയിലെ മലവെള്ളപ്പാച്ചിലിൽ മൂന്നു ജീവൻ പൊലിഞ്ഞ സ്ഥലത്ത് രക്ഷകരായി ആദിവാസി കുടുംബങ്ങളും. അധികൃതരുടെ അവഗണന കാരണം പ്ലാസ്റ്റിക് ഷെഡിൽ കഴിയുന്ന ഗീത അടക്കമുള്ള വീട്ടമ്മമാരും രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു. പാറക്കെട്ടുകളിൽ കുരുങ്ങിക്കിടന്ന ജുബൈരിയയുടെ മൃതദേഹം കണ്ടെത്തിയത് ആദിവാസിയായ ശങ്കരനായിരുന്നു. ദുരന്ത സ്ഥലത്തേക്ക് കുതിച്ചെത്തിയ അഞ്ച് ആംബുലൻസ് ജീവനക്കാരുടെ സേവനവും നാട്ടുകാർ എടുത്തുപറയുന്നു.
ജംഷി കാളികാവ്, ഉബൈദ് പൂക്കോട്ടുംപാടം, ചോക്കാട്ടെ അഹമ്മദ്കുട്ടി, നാസർ, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ആംബുലൻസ് 10 മിനിറ്റുകൊണ്ട് എത്തി അപകടത്തിൽപെട്ടവരെ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചത്.
കല്ലാമൂല ചിങ്കക്കല്ല് പുഴയോരത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജനപ്രതിനിധികളും എത്തിയിരുന്നു. ചോക്കാട് പഞ്ചായത്ത് പ്രസിഡൻറ് നസീമ തറമ്മൽ, വൈസ് പ്രസിഡൻറ് മുപ്ര ഷറഫുദ്ദീൻ, കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പൈനാട്ടിൽ അഷ്റഫ്, അംഗങ്ങളായ അന്നമ്മ മാത്യു, സി. ഹമീദലി, കെ.എസ്. അൻവർ എന്നിവർ അപകടം നടന്ന സ്ഥലത്തെത്തി. കാളികാവ് എസ്.ഐ സി.എസ്. ഷാരോൺ അടക്കമുള്ളവർ വനം ഉദ്യോഗസ്ഥർക്കും ഫയർഫോഴ്സിനുമൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ രക്ഷപ്പെട്ടവരെ ആശ്വസിപ്പിക്കാൻ പുല്ലങ്കോട്ടെ വീട്ടിൽ എത്തി.
ചിങ്കക്കല്ല് അപകടം; മൂവർക്കും നാട് വിടയേകി
വേങ്ങര: നാട് കണ്ണീർവിടയേകിയ നിമിഷത്തിൽ അവർക്ക് യാത്രാമൊഴി. ചിങ്കക്കല്ലിൽ മലവെള്ളപ്പാച്ചിലില്‍പെട്ട് മരിച്ച വേങ്ങര പറമ്പില്‍പടിയിലെ മങ്ങാടന്‍ അബൂബക്കറിെൻറ മകന്‍ യൂസുഫ്, പിതൃസഹോദരന്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അവറാന്‍കുട്ടിയുടെ ഭാര്യ ജുബൈരിയ, മകള്‍ അബീഹ എന്നിവരുടെ മൃതദേഹങ്ങൾ തുമരുത്തി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി നേതൃത്വം നല്‍കി. ജഹ്ഫര്‍ തുറാബ് ബാഖവി പാണക്കാട്, അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുല്‍ കലാം, വേങ്ങര ബ്ലോക്ക് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ്, വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം പറങ്ങോടത്ത് റസാഖ്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഗണേഷ് വടേരി, ജില്ല കമ്മിറ്റി അംഗം ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.ടി. ഉബൈദ് സഖാഫി തുടങ്ങിയവർ വീട് സന്ദർശിച്ചു.
വിദേശത്തേക്ക് മടങ്ങാനിരിക്കെ, മരണത്തിെൻറ തണുപ്പിലേക്ക്
വേങ്ങര: വിവാഹത്തിനായാണ് ഇത്തവണ പറമ്പില്‍പടിയിലെ മങ്ങാടന്‍ അബൂബക്കറിെൻറ മകന്‍ യൂസുഫ് നാട്ടിലെത്തിയത്. ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞ് വിദേശത്തേക്കുതന്നെ മടങ്ങാനുള്ള തയാറെടുപ്പിനിടയിലാണ് ദുരന്തം. ആഗസ്റ്റ് 25നാണ് മങ്ങാടൻ യൂസുഫും ഷഹീദയും തമ്മിൽ വിവാഹം നടന്നത്. ഭാര്യയുടെ കാളികാവിനടുത്തെ ബന്ധുവീട് സന്ദര്‍ശിക്കാനായിരുന്നു കുടുംബസമേതം അവിടെയെത്തിയത്.
പ്രിയതമക്കും മകൾക്കും വിടയേകാൻ അവറാൻകുട്ടിയെത്തി
വേങ്ങര: മലവെള്ളപ്പാച്ചിലിൽ നഷ്ടമായ ഭാര്യയെയും മകളെയും സഹോദരനെയും കാണാൻ അവറാൻകുട്ടിയെത്തി. രണ്ടാഴ്ച മുമ്പാണ് പിതൃസഹോദര പുത്രൻ യൂസുഫിെൻറ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഇദ്ദേഹം വിദേശത്തേക്ക് മടങ്ങിയത്. അവറാൻകുട്ടിയെയും അപകടത്തിൽനിന്ന് രക്ഷപ്പെട്ട മറ്റ് മക്കളായ അക്മൽ, സൻഹ, സിനാൻ എന്നിവരെയും ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കുടുംബാംഗങ്ങൾ.
‘‘െൻറ മ്മച്ചിം അനിയത്തീം വെള്ളത്തിൽ ഒലിച്ചുപോയി’’
വേങ്ങര: ‘‘െൻറ മ്മച്ചിം അനിയത്തീം വെള്ളത്തിൽ ഒലിച്ചുപോയി...’’ പരിചയ സ്വരത്തിലുള്ള പെൺകുട്ടിയുടെ വാക്കുകൾ ഫോണിൽ കേട്ട പള്ളിയാളി ഫൗസിയക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. തങ്ങളുടെ അയൽക്കാരും മൂന്നാം ക്ലാസുകാരിയായ തെൻറ മകൾ മിൻഹ ജബീനിെൻറ ഉറ്റ കൂട്ടുകാരിയുമായ സൻഹയാണ് വിളിക്കുന്നതെന്ന് പിന്നീടാണ് ബോധ്യമായത്. അപകടത്തിൽ മരിച്ച ജുബൈരിയയുടെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾ സൻഹയാണ് അപകടവിവരം ഉടൻ ആരുടെയോ ഫോൺ സംഘടിപ്പിച്ച് നാട്ടിലെ കൂട്ടുകാരിയുടെ ഉമ്മയോട് വിളിച്ചുപറയുന്നത്. വിവരമറിഞ്ഞ ഫൗസിയ കുട്ടികൾ പഠിക്കുന്ന വേങ്ങര ഐഡിയൽ സ്കൂൾ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഇവർ മുഖേനയാണ് കാളികാവിലേക്ക് ബന്ധുവീട് സന്ദർശിക്കാൻ പോയ മങ്ങാടൻ യൂസുഫും കുടുംബവും അപകടത്തിൽപെട്ട വിവരം പലരുമറിയുന്നത്.
വിനോദയാത്ര കണ്ണീരിലൊടുങ്ങരുത്, സഞ്ചാരികൾക്ക് ജാഗ്രത പ്രധാനം
നിലമ്പൂർ: മലയോരമേഖലയിൽ വിനോദസഞ്ചാരത്തിന് എത്തുന്നവർ ഏറെ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പുഴകളും കാട്ടാറുകളും അടങ്ങുന്നതാണ് ഇവിടങ്ങളിലെ ടൂറിസം മേഖല. എന്നാൽ, വനം വകുപ്പും മറ്റ് അധികൃതരും സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ പാടെ അവഗണിച്ചാണ് സഞ്ചാരികളുടെ പെരുമാറ്റം. പുഴകളിലെ കുത്തൊഴുക്കും പാറകളിലെ പായലുകളും ജീവൻ അപഹരിക്കുന്നവയാണ്. വനാന്തർഭാഗത്ത് ചെറിയ തോതിൽ മഴപെയ്താൽ പോലും പുഴകളിലൂടെ ശക്തമായ മഴവെള്ള പാച്ചിലുണ്ടാവും. പ്രദേശത്ത് നല്ല കാലാവസ്ഥയാണെങ്കിൽ പോലും മലമുകളിലും തമിഴ്നാട്ടിലും മഴയുണ്ടായാൽ പൊടുന്നനെ കുത്തൊഴുക്കുണ്ടാവും. അളകൾ നിറഞ്ഞ പാറകളാണ് ഇവിടെ പുഴകളെ ആകർഷകമാക്കുന്നത്. എന്നാൽ, ഈ പാറക്കൂട്ടങ്ങൾ ഏറെ അപകടകരമാണ്. നീന്തൽ വിദഗ്ധർക്ക് പോലും കരപറ്റാനാവില്ല.
ചിങ്കക്കല്ല് പുഴയിൽ കുരുന്നുൾപ്പടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയത് വനാന്തർഭാഗത്തുണ്ടായ മഴയിലെ കുത്തൊഴുക്കാണ്. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായതിനാൽ മലവെള്ളപ്പാച്ചിലുണ്ടാവുമെന്ന് കുടുംബം ശ്രദ്ധിച്ചില്ല. നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും അവസരത്തിനൊത്തുള്ള ഇടപെടലാണ് രണ്ടുപേരെ രക്ഷപ്പെടുത്താൻ സഹായകമായത്. നെടുങ്കയം ടൂറിസം കേന്ദ്രം, കോഴിപ്ര വെള്ളച്ചാട്ടം, കനോലി പ്ലോട്ട്, കോഴിപ്പാറ വെള്ളച്ചാട്ടം, ആഢ‍്യൻപാറ വെള്ളച്ചാട്ടം എന്നിവയെല്ലാം പുഴയോട് അനുബന്ധമായുള്ള ടൂറിസം കേന്ദ്രങ്ങളാണ്. വിജനമായ പ്രദേശങ്ങൾ കൂടിയാണിവ. ആഢ‍്യൻപാറയിൽതന്നെ 13ഓളം ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.