Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്​ത്രീകളും...

കന്യാസ്​ത്രീകളും ​വൈദികരും പിന്തുടർച്ച സ്വത്തവകാശത്തിന്​ അർഹരെന്ന്​ ഹൈകോടതി

text_fields
bookmark_border
കന്യാസ്​ത്രീകളും ​വൈദികരും പിന്തുടർച്ച സ്വത്തവകാശത്തിന്​ അർഹരെന്ന്​ ഹൈകോടതി
cancel

കൊച്ചി: പൗരോഹിത്യം സ്വീകരിച്ചാലും കന്യാസ്​ത്രീകളും ​വൈദികരും പിന്തുടർച്ചാവകാശ പ്രകാരമുള്ള പിതൃസ്വത്തിന്​ അർഹരെന്ന്​ ഹൈകോടതി. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണ്​ ഇന്ത്യയി​െല കന്യാസ്​ത്രീകൾക്കും വൈദികർക്കും ബാധകമായിട്ടുള്ളതെന്നും വ്യക്​തമാക്കി. മാതാപിതാക്കൾ വിൽപത്രം തയാറാക്കുന്നതിനുമുമ്പ് വൈദികനായതിനാൽ പിതൃസ്വത്തിൽ അവകാശമില്ലെന്ന കൊച്ചി പ്രിൻസിപ്പൽ സബ് കോടതിയുടെ ഉത്തരവിനെതിരെ മോൺ. സേവ്യർ ചുള്ളിക്കലും മൂന്ന്​ സഹോദരപുത്രന്മാരും നൽകിയ അപ്പീൽ ഹരജികൾ തീർപ്പാക്കിയാണ്​ വിധി.

മാതാപിതാക്കൾ വിൽപത്രം തയാറാക്കിയപ്പോൾ സ്വത്തി​​​െൻറ ഭാഗം പുരോഹിതനായിരുന്ന മകൻ സേവ്യർ ചുള്ളിക്കലിനും എഴുതി​െവച്ചു. എന്നാൽ, വൈദികനായതിനാൽ ഇദ്ദേഹത്തിന്​ സ്വത്തിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ജ്യേഷ്ഠപുത്രന്മാർ കോടതിയെ സമീപിച്ചു. വിശദമായി വാദം കേട്ട പ്രിൻസിപ്പൽ സബ് കോടതി കാനോൻ നിയമപ്രകാരം പൗരോഹിത്യം സ്വീകരിച്ചവർക്ക് സ്വത്തിൽ അവകാശമില്ലെന്ന് 2000ത്തിൽ വിധിച്ചു. മാത്രമല്ല, സേവ്യർ അറയ്ക്കൽ തനിക്ക് ലഭിച്ച സ്വത്തിൽ കുറച്ചുഭാഗം രണ്ടുപേർക്ക് കൈമാറ്റം ചെയ്തത് സാധുവാണെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെ നൽകിയ അപ്പീൽ ഹൈകോടതി പരിഗണിക്കവെ സേവ്യർ അറയ്ക്കൽ മരിച്ചു. തുടർന്ന്, സഹോദരപുത്രന്മാരാണ് അദ്ദേഹത്തിനുവേണ്ടി കേസ് നടത്തിയത്. 

ഇന്ത്യയിലെ ക്രൈസ്​തവർക്ക്​ ബാധകമല്ലാത്ത കാനോനിക നിയമപ്രകാരമാണ്​ കീഴ്​കോടതി ഉത്തര​െവന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. സഭക്കകത്തെ തത്ത്വങ്ങള​ും ആദർശങ്ങളും വ്യവസ്​ഥകളുമടങ്ങുന്ന​ കാനോനിക നിയമത്തിൽനിന്ന്​ വ്യത്യസ്​തമാണ്​ സിവിൽ നിയമങ്ങൾ. വ്യക്​തിഗത അവകാശങ്ങൾ കാനോനിക നിയമത്തി​​​െൻറ അടിസ്​ഥാനത്തിൽ തീരുമാനിക്കുന്നത്​ യുക്​തിക്ക്​ നിരക്കുന്നതല്ലെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ഇന്ത്യയിലെ ക്രൈസ്​തവർക്ക്​ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണ്​ ബാധകമെന്ന്​ മേരി റോയ്​ കേസിൽ സുപ്രീംകോടതി വ്യക്​തമാക്കിയിട്ടുണ്ട്​. ​വ്രതവും ബ്രഹ്മചര്യവും ഉൾക്കൊണ്ട്​ പൗരോഹിത്യം സ്വീകരിച്ചാലും ​ൈ​വദിക​നും കന്യാസ്ത്രീക്കും പിന്തുടർച്ചാവകാശവും സ്വത്തവകാശവും ഇല്ലാതാകുന്നില്ലെന്ന്​ കർണാടക, മദ്രാസ്​ ഹൈകോടതികളും വ്യക്​തമാക്കിയിട്ടുണ്ട്​. അതിനാൽ വിൽപത്രം ഉണ്ടായാലും ഇല്ലെങ്കിലും അവകാശം ഇല്ലാതാകുന്നില്ല.

ശമ്പളത്തോടെ ജോലി ചെയ്യാനും മറ്റും വൈദികർക്കും കന്യാസ്​ത്രീകൾക്കും വിലക്കില്ലെന്നിരിക്കെ പൗരോഹിത്യം സ്വീകരിക്കുന്നവർക്ക്​ സ്വത്തവകാശം ഇല്ലാതാകുന്ന ‘സിവിൽ മരണം’ പ്രഖ്യാപിക്കുന്നത്​ ഭരണഘടനയുടെ ലംഘനമാണ്​. പൗരോഹിത്യജീവിതം സ്വീകരി​െച്ചന്നതുകൊണ്ട്​ പിന്തുടർച്ചാവകാശം യാന്ത്രികമായി ഇല്ലാതാവുന്നില്ല. അതിനാൽ, വിൽപത്രം എഴുതുംമു​േമ്പ ഹരജിക്കാരൻ ​ൈവദികനായി മാറിയെന്ന കാരണത്താൽ സ്വത്തിൽ അവകാശമുണ്ടാകില്ലെന്ന കീഴ്​കോടതി വിധി നിലനിൽക്കില്ലെന്ന്​ കോടതി വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtchristian wealth act
News Summary - christian wealth act highcourt
Next Story