Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് പരിശോധനക്കിടെ സംഘർഷം; ജൂനിയർ എസ്.ഐക്ക് പരിക്ക്

text_fields
bookmark_border
മയക്കുമരുന്ന് പരിശോധനക്കിടെ സംഘർഷം; ജൂനിയർ എസ്.ഐക്ക് പരിക്ക്
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

കൊടുങ്ങല്ലൂർ: മയക്കുമരുന്ന് പരിശോധനക്കിടെ ഉണ്ടായ സംഘർഷത്തിനിടയിൽ നടന്ന ആക്രമണത്തിൽ ജൂനിയർ എസ്.ഐക്ക് പരിക്ക്. സംഘർഷത്തിൽ പൊലീസ് ജീപ്പിന്റെ ചില്ലിനും കേടുപാടുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് സ്വദേശികളായ മൂന്നുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം പഞ്ചായത്തിന്റെ പതിയാശ്ശേരി അതിരിനോട് ചേർന്ന എടവിലങ്ങ് പഞ്ചായത്ത് അഞ്ചാം വാർഡിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. പരിക്കേറ്റ മതിലകം പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐ മിഥുൻ മാത്യുവിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എസ്.ഐക്ക് മുഖത്താണ് പരിക്കേറ്റത്.

എടവിലങ്ങ് കുഞ്ഞൈനി സ്വദേശികളായ ഇളന്തുരുത്തി സൂരജ് (18), കാരാഞ്ചേരി അജിത്ത് (23), കിഴക്കേപ്പാട്ട് അഖിൽ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ സൂരജ് മയക്കുമരുന്ന്, വാഹന മോഷണം കേസുകളിലും അജിത്ത് എറണാകുളം ജില്ലയിൽ കഞ്ചാവ് കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

സംഘർഷ സ്ഥലത്തെ ഒരു പാലം കേന്ദ്രീകരിച്ച് കഞ്ചാവ് -മയക്കുമരുന്ന് സംഘത്തിലെ കണ്ണികളും വാങ്ങാനെത്തുന്നവരും ഒത്തുകൂടുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയതായിരുന്നു മതിലകം പൊലീസ്. മൂവർ സംഘത്തെ ചോദ്യംചെയ്യുന്നതിനിടയിലാണ് ഇവർ ജൂനിയർ എസ്.ഐക്കു നേരെ തിരിഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന മറ്റു പൊലീസുകാർ പ്രതികളെ വരുതിയിലാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugJunior SI
News Summary - conflict during drug search; Junior SI is injured
Next Story