Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈന്ദവ...

ഹൈന്ദവ ധ്രുവീകരണത്തിന്​ ​ബി.ജെ.പി ശ്രമം -ശശി തരൂർ

text_fields
bookmark_border
ഹൈന്ദവ ധ്രുവീകരണത്തിന്​ ​ബി.ജെ.പി ശ്രമം -ശശി തരൂർ
cancel

കൊച്ചി: രാഷ്​ട്രീയ ലക്ഷ്യം മുൻനിർത്തി ബി.ജെ.പി ഹൈന്ദവ ധ്രുവീകരണത്തിന്​​ ശ്രമിക്കുകയാണെന്ന്​​ ശശി തരൂർ എം.പി. കേരളത്തിൽ ബി.ജെ.പി മുന്നോട്ടുവെക്കുന്നത്​ ഉത്തരേന്ത്യയിൽ പരീക്ഷിച്ച്​​ വിജയിച്ച തന്ത്രമാണ്​. 1986 മുതൽ ബി.ജെ.പി വർഗീയ കാർഡിറക്കിയുള്ള തന്ത്രം മെനയുകയാണെന്നും തരൂർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ​

ശബരിമല ഇപ്പോൾ പൊലീസ് ക്യാമ്പാണ്. അവിടെ എങ്ങനെ ശാന്തമായി പ്രാർഥിക്കാൻ കഴിയും? ഏതെങ്കിലും ഒരു മതം മാത്രമുള്ള രാജ്യമല്ല ഇന്ത്യ. സുപ്രീം കോടതി ശബരിമല വിഷയത്തെ ലിംഗസമത്വ പ്രശ്നമായാണ്​ കണ്ടത്. അതാണ്​ സ്വാഗതം ചെയ്യാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും പ്രേരിപ്പിച്ചത്​. പക്ഷേ, ശബരിമലയിലേത്​ സമത്വവിഷയം അല്ല, പവിത്രതയുടെയും ആചാരത്തി​​​​െൻറയും വിഷയമാണ്.

കന്യാകുമാരിയിൽ പുരുഷന്മാർ കയറാൻ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ കയറണം എന്ന്​ ആവശ്യപ്പെട്ട് ആരും കോടതിയിൽ പോയിട്ടില്ല. അയ്യപ്പനെ തൊഴണം എന്ന്​ ആഗ്രഹിക്കുന്ന യുവതികൾക്ക്​ വേറെ അയ്യപ്പക്ഷേത്രങ്ങളുണ്ട്. ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും തരൂർ പറഞ്ഞു.

എല്ലാവിഭാഗം ജനങ്ങളുമായി ആലോചിച്ച് വേണമായിരുന്നു വിധി നടപ്പാക്കാൻ. ശബരിമലയിൽ അക്രമം നടത്തുകയോ ഭക്തരെ തടയുകയോ ചെയ്യുന്നത്​ ശാശ്വത പരിഹാരം ഉണ്ടാക്കില്ല. നിയമപരമായ മാർഗത്തിൽക്കൂടി മാത്രമേ കോടതി ഉത്തരവ്​ മറികടക്കാൻ കഴിയൂ. കോടതി വഴിയുള്ള നീക്കം പരാജയപ്പെട്ടാൽ പാർലമ​​​െൻറിൽ നിയമം പാസാക്കുകയാണ്​ പോംവഴി. ധിറുതി പിടിച്ച്​ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചത്​ സർക്കാറി​​​​െൻറ വീഴ്​ചയാണെന്നും തരൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressshashi tharoorkerala newssabarimala women entrymalayalam news
News Summary - Congress's Stand On Sabarimala Is Right - Kerala news
Next Story