സഹ. സംഘങ്ങൾക്ക് അവാർഡ് പ്രഖ്യാപിച്ചു; രമേശൻ പാലേരി മികച്ച സഹകാരി
text_fieldsതിരുവനന്തപുരം: അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സഹകരണദിന സമ്മേളനത്തിൽ വിതരണം ചെയ്യും. സഹകരണ സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനക്കാർക്കും വ്യക്തിഗത അവാർഡ് ജേതാക്കൾക്കും ലക്ഷം രൂപയും ഫലകവും സമ്മാനിക്കും.
മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരത്തിന് (വ്യക്തിഗതം) ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം പ്രസിഡന്റ് രമേശൻ പാലേരി, സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്കാരത്തിന് കൊല്ലം ജില്ല സഹകരണ ആശുപത്രി (എൻ.എസ് ആശുപത്രി), കോപ് ഡേ പുരസ്കാരത്തിന് കണ്ണൂരിലെ അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക്, സഹകരണ എക്സലൻസ് അവാർഡിന് മലപ്പുറം ചുങ്കത്തറ സർവിസ് സഹകരണ ബാങ്ക് എന്നിവർ അർഹരായി. 10 വിഭാഗങ്ങളിലാണ് സഹകരണ സംഘങ്ങൾക്ക് പുരസ്കാരം.
മികച്ച സഹകരണസംഘങ്ങൾ: (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വന്നവർ)
• പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ: കണ്ണൂർ കരിവെള്ളൂർ സർവിസ് സഹകരണ ബാങ്ക്, രണ്ടാം സ്ഥാനം രണ്ടുപേർക്ക് a) കൊല്ലം കടയ്ക്കൽ സർവിസ് സഹകരണ ബാങ്ക്, b) കണ്ണൂർ കതിരൂർ സർവിസ് സഹകരണ ബാങ്ക്, കണ്ണൂർ ചെറുതാഴം സർവിസ് സഹകരണ ബാങ്ക്.
•അർബൻ സഹകരണ ബാങ്ക്: കോട്ടയം സഹകരണ അർബൻ ബാങ്ക്, പാലക്കാട് ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക്, പാലക്കാട് ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക്.
•പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്: എറണാകുളം കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, പാലക്കാട് ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, ഇടുക്കി പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ ബാങ്ക്.
•എംപ്ലോയീസ് സഹകരണസംഘം: മലപ്പുറം എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സഹകരണ സംഘം, എറണാകുളം ഡിസിട്രിക്ട് പൊലീസ് ക്രെഡിറ്റ് സഹകരണ സംഘം, കോട്ടയം ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം.
•വനിത സഹകരണ സംഘങ്ങൾ: കണ്ണൂർ വെല്ലോറ വനിതാ സർവിസ് സഹകരണ സംഘം, കാസർകോട് ഉദുമ വനിത സർവിസ് സഹകരണ സംഘം, മൂന്നാം സ്ഥാനം രണ്ടുപേർക്ക് a) കണ്ണൂർ ചെയാട് വനിത സഹകരണ സംഘം, b) കോഴിക്കോട് അഴിയൂർ വനിത സഹകരണ സംഘം.
•പട്ടികജാതി/പട്ടികവർഗ സഹകരണ സംഘങ്ങൾ: തിരുവനന്തപുരം വള്ളിച്ചിറ പട്ടികജാതി സർവിസ് സഹകരണ സംഘം, മലപ്പുറം കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സർവിസ് സഹകരണ സംഘം, മൂന്നാം സ്ഥാനം രണ്ടുപേർക്ക് a) എറണാകുളം എളങ്കുന്നപ്പുഴ പട്ടികജാതി/പട്ടികവർഗ സർവിസ് സഹകരണ സംഘം b) തിരുവനന്തപുരം കലയപുരം പട്ടികവർഗ സർവിസ് സഹകരണ സംഘം.
•ആശുപത്രി സഹകരണ സംഘങ്ങൾ: കൊല്ലം സഹകരണ ആശുപത്രി സംഘം, കണ്ണൂർ സഹകരണ ആശുപത്രി, കാസർകോട് ജില്ല സഹകരണ ആശുപത്രി സംഘം.
•പലവക സഹകരണസംഘങ്ങൾ: മലപ്പുറം കാളികാവ് റൂറൽ സഹകരണ സംഘം, രണ്ടാം സ്ഥാനം മൂന്നുപേർക്ക് a)വയനാട് അമ്പലവയൽ വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം, b)എറണാകുളം കർത്തടം റൂറൽ സഹകരണ സംഘം, c) മലപ്പുറം കരുവാരക്കുണ്ട് റൂറൽ സഹകരണ സംഘം, എറണാകുളം കൊച്ചിൻ നേവൽ ബേസ് കൺസ്യൂമർ സഹകരണ സംഘം.
•വിദ്യാഭ്യാസ സഹകരണ സംഘങ്ങൾ: പാലക്കാട് മണ്ണാർക്കാട് കോഓപറേറ്റിവ് എജുക്കേഷനൽ സൊസൈറ്റി, ജൂറിയുടെ പ്രത്യേക പ്രോത്സാഹന സമ്മാനം രണ്ടുപേർക്ക് a)കണ്ണൂർ തളിപ്പറമ്പ് എജുക്കേഷനൽ സഹകരണ സംഘം, b) മലപ്പുറം തിരൂർ താലൂക്ക് കോഓപറേറ്റിവ് എജുക്കേഷനൽ സൊസൈറ്റി.
•മാർക്കറ്റിങ് സഹകരണ സ്ഥാപനങ്ങൾ: കോഴിക്കോട് നോർത്ത് ഡിസ്ട്രിക്റ്റ് കോഓപറേറ്റിവ് സപ്ലൈ ആൻഡ് മാർക്കറ്റിങ് സൊസൈറ്റി, കൊല്ലം ജില്ല ലൈവ് സ്റ്റോക്ക് ആൻഡ് ഹോർട്ടികൾചറൽ പ്രൊഡ്യൂസേഴ്സ് പ്രോസസിങ് & മാർക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റി, മൂന്നാം സ്ഥാനം രണ്ടുപേർക്ക് a) കണ്ണൂർ റീജനൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കോഓപറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റി, b) കോട്ടയം പാലാ സെൻട്രൽ മാർക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.