കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം; വീണ്ടും മാതൃകയായി ആലുവക്കാർ
text_fieldsആലുവ: കോവിഡ് ബാധിച്ച് മരണപ്പെട്ട മൃതദേഹം സംസ്ക്കരിക്കുന്നതിൽ വീണ്ടും മാതൃകയായി ആലുവക്കാർ. കോവിഡ് ബാധിച്ച് മരണപ്പെടുന്ന മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അജ്ഞത മാറ്റുന്നതിന് വേണ്ടിയാണ് പി.പി.ഇ കിറ്റ് ധരിക്കാതെ ആലുവയിലെ യുവജനസംഘടന പ്രവർത്തകർ മരണാന്തരചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ആലുവ സിറിയൻ ചർച്ച് റോഡിൽ പി.വി.വർഗീസ് (84) വയസ് കോവിഡ് ബാധിതനായതിനെ തുടർന്ന് വ്യാഴാഴ്ച കൊച്ചി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കയ്യുറയും മാസ്ക്കും മാത്രം ധരിച്ചാണ് സംസ്ക്കാരത്തിന് യുവജന സംഘടന പ്രവർത്തകർ നേതൃത്വം നൽകിയത്.
ആലുവ നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സഖറിയ, ആലുവ ജില്ല ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജ്, ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് സെക്രട്ടറി എം.യു.പ്രമേഷ്, ചൂർണിക്കര മേഖല സെക്രട്ടറി മനോജ് ജോയ്, എ.എസ്.ടിജിത്ത്, സി.കെ.അജി എന്നിവരാണ് സംസ്ക്കാര ചടങ്ങിന് നേതൃത്വം നൽകിയത്. ആലുവ തൃക്കുന്നത്ത്പള്ളി സെമിത്തേരിയിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.