പി.വി അൻവറിന് ജനപ്രതിനിധിയുടെ പക്വതയില്ലെന്ന് സി.പി.ഐ വിമർശനം
text_fieldsമലപ്പുറം: പി.വി. അൻവർ എം.എൽ.എക്കെതിരെ സി.പി.ഐ മലപ്പുറം ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ രൂക്ഷവിമർശനം. മുന്നണിമര്യാദക്ക് നിരക്കാത്ത പ്രവർത്തനങ്ങളും പ്രസ്താവനകളുമാണ് അൻവറിൽ നിന്നുണ്ടാവുന്നതെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. സുനീറിനെ ക്വാറിമാഫിയയുടെ ആളായി ചിത്രീകരിച്ചതിനെതിരെ മാനനഷ്ടത്തിന് കേസ് നൽകണം. ജനപ്രതിനിധിയുടെ പക്വത അൻവറിൽ നിന്നുണ്ടാകുന്നില്ല. പരസ്യപ്രതികരണം വേണമെന്നും സംസ്ഥാന കൗൺസിലിെൻറ അഭിപ്രായം തേടാമെന്നും യോഗത്തിൽ പങ്കെടുത്തവർ നിർദേശം മുന്നോട്ടുവെച്ചു.
അതേസമയം, അൻവറിെൻറ പ്രസ്താവനകളെക്കുറിച്ച് സി.പി.എംതന്നെ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് വിഷയവുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി.കെ കൃഷ്ണദാസ്. ഇതുസംബന്ധിച്ച ചർച്ച ജില്ല എക്സിക്യൂട്ടിവ് യോഗത്തിലുണ്ടാവുക സ്വാഭാവികം. അൻവർ പ്രകടിപ്പിച്ചത് സ്വന്തം അഭിപ്രായങ്ങളാണെന്നും സി.പി.എമ്മിേൻറതല്ലെന്നും ഇതിനകം വ്യക്തമായിട്ടുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.