സി.പി.എം കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നു - ചെന്നിത്തല
text_fieldsതിരുവനന്തപുരം: കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ടി.വി രാജേഷ് എം.എൽ.എ സ്ഥാനവും പി. ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനവും രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വി.എസ് പറഞ്ഞതെങ്കിലും ഗൗരവമായി എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കൊടിയേരിയുടെ പ്രസ്താവന വായിച്ചാൽ നിയമം സി.പി.എമ്മിെൻറ വഴിക്ക് പോകണമെന്ന് തോന്നുെമന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എക്കുമെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെയും കോണ്‍ഗ്രസിെൻറയും യോജിച്ച രാഷ്ട്രീയ നീക്കത്തിെൻറ ഫലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചിരുന്നു.
കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മന്ത്രി ഇ.പി ജയരാജനടക്കം ശ്രമിക്കുന്നത്. ഷുഹൈബിനേയും അരിയിൽ ഷുക്കൂറിനേയും കൊന്നത് ഒരേ രീതിയിലാെണന്നും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് എം.പി എം.കെ രാഘവനെ വ്യക്തിഹത്യ നടത്താൻ സി.പി.എം ശ്രമിക്കുകയാണ്. മന്ത്രി എ.കെ ബാലെൻറ പേഴ്സണൽ സ്റ്റാഫിലുള്ളയാൾക്ക് സ്ഥിര നിയമനം നൽകിയത് യു.ഡി.എഫ് പരിശോധിക്കും. കേരളത്തിൽ കോൺഗ്രസിന് ഒരു അടവ് നയവുമില്ല. ബി.ജെ.പിയേയും സി.പി.എമ്മിനേയും തോൽപിക്കാനുള്ള ശക്തി യു.ഡി.എഫിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജനത്തിൽ യു.ഡി.എഫിൽ ആശയകുഴപ്പമില്ല. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.