സി.പി.എമ്മിനെ നന്ദിഗ്രാം ഒാർമിപ്പിച്ച് പാർട്ടി ഗ്രാമത്തിൽ ജനകീയ സമരം
text_fieldsകണ്ണൂർ: ദേശീയപാത വികസനത്തിന് നെൽവയൽ ഏറ്റെടുക്കുന്നതിനെതിരെ പാർട്ടി ഗ്രാമമായ കീഴാറ്റൂരിലെ ജനകീയപ്രതിരോധം സി.പി.എമ്മിന് രാഷ്ട്രീയപ്രശ്നമായി മാറി. പാർട്ടി ജില്ല നേതൃത്വത്തിെൻറ വിലക്ക് മറികടന്ന് പാർട്ടിക്കാർ നടത്തുന്ന സമരം ശക്തമായതോടെ സി.പി.എമ്മിന് ബ്രാഞ്ച് സമ്മേളനം മാറ്റിവെക്കേണ്ടിവന്നു. സി.പി.െഎയും ആർ.എസ്.എസും പരിസ്ഥിതി കൂട്ടായ്മകളും സമരത്തിന് പിന്തുണപ്രഖ്യാപിച്ച് രംഗത്തുവന്നതോടെ കീഴാറ്റൂർസമരത്തിൽ സി.പി.എം പ്രതിരോധത്തിലായി. ബംഗാളിൽ സി.പി.എമ്മിെൻറ തകർച്ചക്ക് തുടക്കമിട്ട നന്ദിഗ്രാം, സിംഗൂർ സമരങ്ങളെ ഒാർമിപ്പിക്കുന്നതാണ് കീഴാറ്റൂരിലെ സംഭവവികാസങ്ങൾ.
ദേശീയപാതാവികസനത്തിന് നേരത്തേ തയാറാക്കിയ അെലയിൻമെൻറ് മാറ്റി തണ്ണീർത്തടങ്ങളും നെൽവയലുമുള്ള തളിപ്പറമ്പ് നഗരസഭയിൽപെടുന്ന കീഴാറ്റൂർ, കൂവോട്, തുരുത്തി പ്രദേശത്തുകൂടി പുതിയ ബൈപാസ് നിർമിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം. അെലയിൻമെൻറ് മാറ്റുന്നതിനെതിരെ സി.പി.എം പ്രദേശികനേതൃത്വം പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും പരാതി പാർട്ടി തള്ളി. പ്രതിേഷധം അവസാനിപ്പിക്കാൻ ജില്ല സെക്രട്ടറി പി. ജയരാജൻ കീഴാറ്റൂരിലെ പാർട്ടിക്കാരെ വിളിച്ച് നിർദേശിക്കുകയും ചെയ്തു. ‘വയൽക്കിളികൾ’ എന്ന ജനകീയകൂട്ടായ്മയുണ്ടാക്കി സമരം തുടങ്ങിയാണ് കീഴാറ്റൂരിലെ പാർട്ടിക്കാർ ഇതിനോട് പ്രതികരിച്ചത്. സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള പാർട്ടിഗ്രാമമാണ് കീഴാറ്റൂർ. ‘വയൽക്കിളികൾ’ കൂട്ടായ്മയിൽ ഭൂരിപക്ഷവും പാർട്ടിക്കാരുമാണ്. 13 ദിവസം നിരാഹാരമനുഷ്ഠിച്ച് വെള്ളിയാഴ്ച ആശുപത്രിയിലേക്ക് മാറ്റിയ സുരേഷ് കീഴാറ്റൂർ സി.പി.എമ്മിെൻറ മുൻ ബ്രാഞ്ച് െസക്രട്ടറിയാണ്. പാർട്ടിക്കാരിൽ ഏറെ പേരും സമരത്തിനൊപ്പംനിന്നതോെട കീഴാറ്റൂർ സൗത്ത് ബ്രാഞ്ച് സമ്മേളനം മാറ്റിവെക്കാൻ സി.പി.എം നിർബന്ധിതരായി.
പാർട്ടി നിലപാട് വിശദീകരിക്കാൻ കീഴാറ്റൂർ നോർത്ത് ലോക്കലിൽ ജനറൽ ബോഡി വിളിച്ചുവെങ്കിലും പങ്കാളിത്തം ശുഷ്കമായിരുന്നു. ജനറൽ ബോഡിയിൽ പങ്കെടുക്കേണ്ടിയിരുന്ന പാർട്ടി പ്രവര്ത്തകര് സമരത്തിെൻറ ഭാഗമായുള്ള ബൈക്ക് റാലിയിലായിരുന്നു. 250ഒാളം ഏക്കർവരുന്ന നെൽവയൽ നികത്തി റോഡുണ്ടാക്കുന്നത് ഗുരുതരമായ പരിസ്ഥിതിനാശവും വരൾച്ചയുമുണ്ടാക്കുമെന്നാണ് സമരക്കാരുെട നിലപാട്. നേരത്തേ തയാറാക്കിയ അെലയിൻമെൻറ് പ്രകാരം ദേശീയപാത അതോറിറ്റി അന്തിമവിജ്ഞാപനം റദ്ദാക്കി പകരം നെൽവയൽ നികത്തി ബൈപാസ് ഉണ്ടാക്കുന്നതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപര്യമാെണന്നും ഇവർ കുറ്റപ്പെടുത്തുന്നു. എന്നാൽ, നേരത്തേയുള്ള അെലയിൻമെൻറ് പ്രകാരം ഇരുനൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിേക്കണ്ടിവരുമെന്നും വീട് നഷ്ടപ്പെടുന്നവരുടെ ആവശ്യം കണക്കിലെടുത്താണ് നെൽവയൽ ഏറ്റെടുക്കേണ്ടിവരുന്നതെന്നും വികസനവിരുദ്ധസമരമാണ് കീഴാറ്റൂരിലേതെന്നുമാണ് സി.പി.എമ്മിെൻറ വിശദീകരണം. തളിപ്പറമ്പ് മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ പലയിടത്തും കീഴാറ്റൂർ സമരവും അതിനോടുള്ള പാർട്ടി നിലപാടും ചർച്ചയായി. തണ്ണീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ഉയർത്തിക്കാട്ടി സർക്കാറിനെതിരെ വിമർശനം ഉയരുകയും ചെയ്തു.
വിലക്ക് ലംഘിച്ചുള്ള സമരം അച്ചടക്കലംഘനമായിട്ടും സമരത്തിലുള്ള സി.പി.എമ്മുകാർക്കെതിരെ നടപടിക്ക് പാർട്ടി നേതൃത്വം ഇൗ ഘട്ടത്തിൽ തയാറാകാത്തത് അതുകൊണ്ടാണ്. പാർട്ടി എം.എൽ.എ ജെയിംസ് മാത്യു ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചുവെങ്കിലൂം വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. സമരം തുടരുന്ന സാഹചര്യത്തില് കീഴാറ്റൂർ മേഖലയിലെ മറ്റ് രണ്ടു ബ്രാഞ്ച് സമ്മേളനങ്ങള്കൂടി മാറ്റിവെച്ചേക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.