വീപ്പയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം കാണാതായ യുവതിയെ കേന്ദ്രീകരിച്ച്
text_fieldsനെട്ടൂർ: കുമ്പളത്ത് ദേശീയപാതയോട് ചേർന്ന ഒഴിഞ്ഞപറമ്പിൽ പ്ലാസ്റ്റിക് വീപ്പയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. 30 വയസ്സുള്ള യുവതികളെ കാണാതായതിനെത്തുടർന്ന് ലഭിച്ച പരാതികളുടെ പൂർണവിവരം പൊലീസ് ശേഖരിച്ചു. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ ആസ്ഥാനത്തുനിന്നാണ് പട്ടിക ശേഖരിച്ചത്. സംസ്ഥാനത്തെ ആശുപത്രികളിലെ അസ്ഥിരോഗ വിഭാഗത്തിൽനിന്ന് ഒരു വർഷം മുമ്പ് ഇടത് കണങ്കാലിൽ ഓപറേഷൻ നടത്തി സ്റ്റീൽ കമ്പിയിട്ട യുവതികളുടെ വിവരം ആവശ്യപ്പെട്ട് പൊലീസ് ആശുപത്രികൾക്ക് കത്തയച്ചു.
ഇതിനിടെ, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. 35 വയസ്സുള്ള യുവതിയെ ഒരു വർഷം മുമ്പ് കാണാതായതിനെത്തുടർന്ന് മട്ടാഞ്ചേരി സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്. കൂടാതെ, കാണാതായ യുവതിയുടെ രണ്ടാം ഭർത്താവ് കൽപണിക്കാരനാണെന്നതും മൃതദേഹം ഒളിപ്പിക്കാൻ ഉപയോഗിച്ച കോൺക്രീറ്റ് നിർമിതിയും സംശയത്തിനിടയാക്കുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിെൻറ കൂനമ്മാവിലെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്യുകയും മണ്ണിെൻറ സാംപിൾ ശേഖരിക്കുകയും ചെയ്തു. മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോൺക്രീറ്റ് കട്ടയിലെ മണ്ണിെൻറ സാംപിളും പരിശോധനക്ക് വിധേയമാക്കി. എന്നാൽ, കുമ്പളത്ത് കാണപ്പെട്ട യുവതിയുടെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ പ്രായം 30ൽ താഴെ എന്നുള്ളതും ആശയക്കുഴപ്പത്തിനിടയാക്കുന്നതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.