പ്രവാസികളുടെ സങ്കടം ഓൺലൈനിൽ ഒഴുകി; എം.പി കേട്ടിരുന്നു, മൂന്നേകാൽ മണിക്കൂർ
text_fieldsഇടുക്കി: കോവിഡ് 19മായി ബന്ധപ്പെട്ട് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്തുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഇൻകാസ് ദുബൈ ഇടുക്കി കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള ഇൻകാസ് ഇടുക്കി കമ്മിറ്റികൾ, ദുബൈ കെ.എം.സി.സി ഇടുക്കി കമ്മിറ്റി പ്രതിനിധികൾ, യു.കെ, യു.എസ്.എ, അയർലൻഡ്, സ്വിറ്റ്സർലൻഡ്, ജർമനി, ഫ്രാൻസ്, ഇറ്റലി, ഡെൻമാർക്ക്, സ്വീഡൻ, ഓസ്ട്രിയ, ആസ്ട്രേലിയ, ബഹ്‌റൈൻ, സൗദി, ഖത്തർ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലുള്ള ഇടുക്കിക്കാർ തങ്ങളുടെ ആശങ്കകളും നിർദേശങ്ങളും പങ്കുെവച്ചു. യാത്ര നിയന്ത്രണം കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ഗർഭിണികൾ, രോഗികൾ, വിദ്യാർഥികൾ, വിസ കാലാവധി കഴിഞ്ഞവർ എന്നിവരുടെ പ്രശ്നങ്ങൾ എം.പിയുടെ ശ്രദ്ധയിൽപെടുത്തി. ഇൻകാസ് ദുബൈ ഇടുക്കി കമ്മിറ്റി പ്രസിഡൻറ് അഡ്വ. അനൂപ് ബാലകൃഷ്ണപിള്ള മോഡറേറ്റർ ആയിരുന്നു.
ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിൽ, ആക്ടിങ് പ്രസിഡൻറ് ടി.പി. രവീന്ദ്രൻ, ദുബൈ പ്രസിഡൻറ് നദീർ കാപ്പാട്, ഐ.ഒ.സി ഗ്ലോബൽ ഇവൻറ്സ് കോഓഡിനേറ്റർ അനുര മത്തായി, സോജൻ ജോസഫ്, സാബു അഗസ്റ്റിൻ, സിജു ചെറിയാൻ, സണ്ണി മണർകാട്, അബ്ദുൽ ഹമീദ് നിസാം, സൈദാലി കോരത്ത്, സൽമാൻ മണപ്പാടൻ, ജിജോ നെയ്യശ്ശേരി, ജോയ് കൊച്ചാട്ട്, സിറോഷ്, ഷാബിറ്റ് ടോം കല്ലറക്കൽ, അനീഷ് എബ്രഹാം, അഡ്വ. സിജോ ഫിലിപ്പ്, നൗഷാദ് കാരകുന്നേൽ, ഡാനിമോൻ കുര്യാക്കോസ്, ബോബി മാത്യു, ബിജേഷ് ജോൺ, ഷൈജു ജോസഫ്, അമൽ ചെറുചിലമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.