ന്യൂനമർദം കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി VIDEO
text_fieldsതിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദത്തിെൻറ സാഹചര്യം നേരിടാൻ സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 അംഗ കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സേന ബുധനാഴ്ച തൃശൂരിലെത്തും. സംസ്ഥാന ആവശ്യപ്രകാരമാണ് സംഘമെത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിെൻറ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയത്. മുന്നറിയിപ്പ് അനുസരിക്കാൻ എല്ലാവരും തയാറാകണം.
നിലവിലെ പ്രവചന പ്രകാരം ന്യൂനമർദം കേരളത്തെ നേരിട്ട് ബാധിക്കുന്നില്ല. എങ്കിലും സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. മാർച്ച് 15 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായ സൂചന ഉയർത്തിക്കഴിഞ്ഞു. 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂം തുറന്നു. ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.