Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.എൻ.എ ഫലം...

ഡി.എൻ.എ ഫലം പോസിറ്റിവ്: ലോറിയിൽ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെ

text_fields
bookmark_border
ഡി.എൻ.എ ഫലം പോസിറ്റിവ്: ലോറിയിൽ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെ
cancel

മംഗളൂരു: ജൂ​ലൈ 16നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അർജുന്‍റെ ഡി.എൻ.എ ഫലം പോസിറ്റിവ്. ഷിരൂരിൽ ലോറിയിൽ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെയെന്ന് അധികൃതർ അറിയിച്ചു.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം അ​ർ​ജു​ന്റെ ബ​ന്ധു​ക്ക​ൾ​ക്ക് ഇന്നുതന്നെ കൈ​മാ​റും. മം​ഗ​ളൂ​രു​വി​ലെ ലാ​ബി​ൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്.

അര്‍ജുന്റെ മൃതദേഹവും ലോറിയും കഴിഞ്ഞദിവസം നടത്തിയ നിര്‍ണായക തിരച്ചിലിലാണ് കണ്ടെത്തിയത്. അര്‍ജുനെ കാണാതായിട്ട് 72ആം ദിവസമാണ് ലോറിയടക്കം കണ്ടെത്തിയത്.

മൃ​ത​ദേ​ഹം അ​ർ​ജു​ന്റേ​ത് ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പി​ക്കാനുള്ള ഡി.​എ​ൻ.​എ പ​രി​ശോ​ധനക്കായി മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നു​ള്ള സാ​മ്പി​ളും അ​ർ​ജു​ന്റെ സ​ഹോ​ദ​ര​ന്റെ ഡി.​എ​ൻ.​എ സാ​മ്പി​ളും ശേ​ഖ​രി​ച്ച് മം​ഗ​ളൂ​രു​വി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArjunDNA resultShiroor Disaster
News Summary - DNA result positive: Arjun's dead body was found in the lorry
Next Story