തൃശൂരിൽ വനിത ഡോക്ടറെ കുത്തിക്കൊന്നയാൾ അറസ്റ്റിൽ
text_fieldsതൃശൂർ: കുട്ടനെല്ലൂരിൽ വനിത ഡോക്ടെറ ക്ലിനിക്കിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങര സ്വദേശി ഡോക്ടർ സോനനെ കൊലപ്പെടുത്തിയ പ്രതിയും സുഹൃത്തുമായ മഹേഷാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ തൃശൂരിലെ പൂങ്കുന്നത്ത് നിന്നാണ് പൊലീസ് മഹേഷിനെ പിടികൂടിയത്.
കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയിൽ കെ.എസ്. ജോസ്-േഷർളി ദമ്പതികളുടെ മകളായ ഡോക്ടർ സോനക്ക് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽ വെച്ചാണ് കുത്തേറ്റത്. വയറിനും തുടക്കും പരിക്കേറ്റ സേന ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി മഹേഷ് ഒളിവിൽ പോവുകയായിരുന്നു. . ഇയാളുടെ കാര് പിന്നീട് മറ്റൊരിടത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
മഹേഷിെൻറ സാമ്പത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവർ പരാതി നൽകിയതുമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മഹേഷ് പലപ്പോഴായി 35 ലക്ഷത്തിലധികം രൂപ കൈക്കലാക്കിട്ടുണ്ട്. ഇത് സംബന്ധിച്ച് മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുണ്ടായ വാക്ക്തർക്കത്തിന് പിന്നാലെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്.
പാവറട്ടി സ്വദേശി മഹേഷും സോനയും കോളജ് പഠനകാലം മുതൽ സുഹൃത്തുക്കളാണ്. ഇതിനിടെ അങ്കമാലി സ്വേദശിയുമായി സോനയുടെ വിവാഹം കഴിെഞ്ഞങ്കിലും വൈകാതെ പിരിഞ്ഞു. വിദേശത്തായിരുന്ന സോനയെ മഹേഷ് നിർബന്ധിച്ചാണ് നാട്ടിൽ കൊണ്ടുവന്ന് കുട്ടനല്ലൂരിൽ െഡൻറൽ ക്ലിനിക് തുടങ്ങിയത്. ക്ലിനിക്കിെൻറ ഇൻറീരിയർ ജോലികൾക്കെന്ന പേരിൽ ആറര ലക്ഷവും സ്ഥാപനത്തിെൻറ വരുമാനമായ 22 ലക്ഷവും ചിട്ടിയിലൂടെ ലഭിച്ച ഏഴു ലക്ഷവും മഹേഷ് കൈക്കലാക്കി. ഒരുമിച്ചുള്ള താമസവും സാമ്പത്തിക ഇടപാടുകളും വീട്ടുകാരെ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കാര്യങ്ങൾ കൈവിട്ടുപോകുമെന്നായതോടെ സോന കാര്യങ്ങൾ വീട്ടുകാരെ ധരിപ്പിച്ചു.
സെപ്റ്റംബർ 25ന് വീട്ടുകാർ തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതി പ്രകാരം ഒല്ലൂർ സി.ഐ 29ന് സോനയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മണിക്കൂറുകൾ കാത്തുനിന്നിട്ടും മഹേഷ് എത്തിയില്ല. തുടർന്ന് ക്ലിനിക്കിലെത്തിയ സോനയോടും പിതാവിനോടും മധ്യസ്ഥചർച്ചക്ക് തയാറാണെന്ന് മഹേഷ് സുഹൃത്ത് വഴി അറിയിച്ചു.
ക്ലിനിക്കിലെ ഇൻറീരിയർ ജോലികളുടെ വകയിൽ 20 ലക്ഷം കൂടി കിട്ടിയാലേ വിട്ടുവീഴ്ചക്കുള്ളൂ എന്നായിരുന്നു അവിടെയെത്തിയ മഹേഷിെൻറ നിലപാട്. എന്നാൽ, കൈക്കലാക്കിയ പണം മുഴുവൻ തിരികെ നൽകണമെന്നായിരുന്നു സോനയുടെ വീട്ടുകാരുടെ ആവശ്യം.
കേസുമായി മുന്നോട്ടുപോകുമെന്ന് അവർ വ്യക്തമാക്കിയതോടെ കത്തിയെടുത്ത് മഹേഷ് രണ്ടുതവണ സോനയെ കുത്തി. ഉടൻ സ്ഥലത്തുനിന്ന് ഇയാൾ കാറിൽ രക്ഷപ്പെടുകയായിരുന്നു. സോനയുടെ മൃതദേഹം പാലക്കുഴ സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.