കൊറോണയെ ചെറുക്കാൻ ഒറ്റയാൾ നാടകവുമായി സർക്കാർ ജീവനക്കാരൻ VIDEO
text_fieldsകോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഒറ്റയാൾ നാടകവുമായി ഒരു സർക്കാർ ജീവനക്കാരൻ. കോഴിക്കോട് സിവ ിൽ സ്റ്റേഷനിലെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളറാഫീസിലെ ഇൻസ്പെക്ടിങ്ങ് അസിസ്റ്റൻറ് വി .എൻ സന്തോഷ് കുമാ റാണ് ‘ചെറുത്തുനിൽപ്’ എന്ന പേരിൽ 10 മിനിറ്റ് നീളുന്ന ഏകാംഗ നാടകവുമായി രംഗത്ത് വന്നിരിക്കുന്നത്. യൂ ട്യൂബി ൽ റിലീസ് ചെയ്തിരിക്കുന്ന നാടകം ഇതിനകം അധികൃതരുടെയും പ്രേക്ഷകരുടെയും അഭിനന്ദനം ഒരുപോലെ പിടിച്ചുപറ്റിയിരിക്കുകയാണ്.
കൊറോണ വൈറസിനെതിരായ ബോധവത്കരണം നടത്തുന്നയാൾ, ഗുരു, ശിഷ്യൻ എന്നീ മൂന്ന് കഥാപാത്രങ്ങളെയും രംഗത്തവതരിപ്പിക്കുന്നത് നാടകകൃത്തായ സന്തോഷ് കുമാർ തന്നെയാണ്. ലോക്ഡൗൺ കാലത്തെ ആശങ്കയോടെ കാണുന്നവരെയും സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്ന നാടകം പ്രത്യാശയുടെ സന്ദേശമുയർത്തിയാണ് അവസാനിക്കുന്നത്. രോഗത്തെക്കുറിച്ചുള്ള ബോധവത്കരണത്തോടൊപ്പം താൻ സേവനമനുഷ്ടിക്കുന്ന ലീഗൽ മെട്രോളജി വകുപ്പിെൻറ നിർദ്ദേശങ്ങളും ഇദ്ദേഹത്തിെൻറ കഥാപാത്രങ്ങൾ ചർച്ചചെയ്യുന്നുണ്ട്.
അവശ്യസാധനങ്ങൾ പൂഴ്ത്തിവെക്കുകയും വിലവർധിപ്പിക്കുകയും ചെയ്യുന്നവർക്കെതിരായ മുന്നറിയിപ്പുകൂടിയാണ് ഇൗ നാടകം. നേരത്തെ നിരവധി നാടകങ്ങളും ഡോക്യുമെൻററികളും ചെറുസിനിമയും സംവിധാനം ചെയ്ത വി.എൻ സന്തോഷ് കുമാർ ‘അകം നാടകം’ എന്ന പുസ്തകവുമെഴുതിയിട്ടുണ്ട്. കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കൂടിയായ ഇദ്ദേഹം കൊയിലാണ്ടിക്കടുത്ത് മുത്താമ്പി സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.