കരുവന്നൂർ സഹ. ബാങ്ക് കള്ളപ്പണക്കേസ്: സി.പി.എം തൃശൂർ ജില്ല സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം. വർഗീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. ഈ മാസം 25ന് ഇ.ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിർദേശം. കള്ളപ്പണ ക്കേസിലെ ഉന്നത ഇടപെടലിൽ അന്വേഷണം നടക്കുകയാണെന്ന് ആദ്യഘട്ട കുറ്റപത്രത്തിലുണ്ടായിരുന്നു.
നവംബർ ഒന്നിനാണ് കള്ളപ്പണക്കേസിൽ ഇ.ഡി 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. തട്ടിപ്പിൽ കൂടുതൽ പങ്കാളിയായ റബ്കോ ഏജന്‍റ് ബിജോയിയാണ് ഒന്നാം പ്രതി. റിമാൻഡിലുള്ള സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയർമാനുമായ പി.ആർ. അരവിന്ദാക്ഷൻ 14ാം പ്രതിയാണ്. ബിനാമിയായ പി. സതീഷ് കുമാർ 13ാം പ്രതിയായും കുറ്റപത്രത്തിലുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബാങ്കിലെ മുൻ ജീവനക്കാരൻ പി.പി. കിരൺ, മുൻ ചീഫ് അക്കൗണ്ടന്‍റ് സി.കെ. ജിൽസ് എന്നിവരെയും പ്രതിചേർത്തിരുന്നു. ഭരണസമിതി അംഗങ്ങളും വായ്പ തട്ടിയെടുത്തവരും ബിജോയിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമാണ് മറ്റുള്ളവർ.
തുടരന്വേഷണമുണ്ടാകുമെന്നും ഇതിലൂടെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കൂടുതൽ ഇടപാടുകളും കൂടുതൽ പേരുടെ വിവരങ്ങളും പുറത്തുവരുമെന്നും ഇ.ഡി അധികൃതർ വ്യക്തമാക്കിയിരുന്നു. രണ്ടാം ഘട്ട അന്വേഷണ ഭാഗമായുള്ള ചോദ്യം ചെയ്യലിലേക്കാണ് കടന്നിരിക്കുന്നത്. ആഗസ്റ്റിലാണ് ഇ.ഡി അന്വേഷണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.