എട്ട് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 920 ജീവൻ
text_fieldsകോട്ടയം: കഴിഞ്ഞ എട്ട് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ജീവഹാനി സംഭവിച്ചത് 920 പേർക്ക്! കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 2772 മനുഷ്യ-വന്യമൃഗ സംഘട്ടനങ്ങളാണ്. ഇതിൽ 24 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇതില്‍ കൂടുതലും പാമ്പുകടിയേറ്റാണ്. 14 പേരാണ് ഇങ്ങനെ മരിച്ചത്. ആനയുടെ ആക്രമണത്തില്‍ നാലും കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നും മുള്ളൻപന്നിയുടെ ആക്രമണത്തിൽ ഒന്നും കടന്നൽ കുത്തേറ്റ് രണ്ടു പേരും മരിച്ചതായി വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞദിവസം മുണ്ടക്കയത്ത് കടന്നൽ കുത്തേറ്റ് 108 വയസുകാരിയും മകളും മരിച്ചതും വന്യജീവി ആക്രമണത്തിന്റെ പരിധിയിൽ വരും.
ഏപ്രില്‍ മുതല്‍ ഒക്ടോബർ ഒന്ന് വരെ 2,518 കാട്ടാന ആക്രമണക്കേസുകളാണുണ്ടായത്. ഇതില്‍ 31 പേര്‍ക്ക് പരിക്കേറ്റു. 623 സംഭവങ്ങളില്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 172 സംഭവങ്ങളിലായി വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായി. വയനാട്, ഇടുക്കി, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് കാട്ടാനകൾ കൂടുതലായും നാശമുണ്ടാക്കിയത്. ആനക്ക് പുറമെ പുള്ളിപ്പുലി, കടുവ എന്നിവയാണ് കൂടുതൽ ഭീഷണിയാകുന്നത്. 141 പുള്ളിപ്പുലി ആക്രമണ കേസുകളും 49 കടുവ ആക്രമണ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളില്‍ ജീവഹാനി ഇല്ല. എന്നാൽ 78 കന്നുകാലികളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
കാട്ടുകടന്നലും വന്യജീവി; നഷ്ടപരിഹാരത്തിന് അർഹത
കോട്ടയം: കടന്നൽ, തേനീച്ച എന്നിവ വന്യജീവികളുടെ പരിധിയിൽപെടുന്നതാണെന്നും അതിനാൽ വന്യജീവി ആക്രമണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും വിദഗ്ധർ പറയുന്നു. 1980 ലെ വന്യമൃഗ ആക്രമണം സംബന്ധിച്ച നിയമത്തിലെ ചട്ടം 2 (എ) പ്രകാരം വനത്തിനുള്ളിലോ പുറത്തോ സംഭവിക്കുന്ന ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
ജീവഹാനി വർഷം തിരിച്ച്: 2016-’17 ൽ 145മരണം, ’17- 119, ’18 -146, ‘19- 92, 2020- 88 , ’21- 114, ’22- 98, ’23-’ 94 , ’24 - 24(ഏപ്രിൽ മുതൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.