ലോക്ഡൗണിലെ വൈദ്യുതി ബിൽ ഗഡുക്കളായി അടയ്ക്കാം
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ തുക കുടിശ്ശികയുള്ളവർക്ക് ഘട്ടംഘട്ടമായി അടയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ബിൽ തുക കിട്ടിയാലേ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ.
വ്യവസായികളുടെ ഫിക്സഡ്-ഡിമാൻറ് ചാർജ് എന്നിവയിൽ മേയ് മാസം ഇളവ് നൽകും. ബാക്കി തുക മൂന്നുതവണയായി അടയ്ക്കാൻ സെപ്റ്റംബർ 30 വരെ അനുവദിക്കും. ബിൽതുക ഭാഗികമായോ പൂർണമായോ അടച്ചാൽ തുടർ ബില്ലുകളിൽ ക്രമപ്പെടുത്തും. ഇളവുകൾ തുടരുന്ന കാര്യത്തിൽ ബോർഡിെൻറ സാമ്പത്തിക സ്ഥിതികൂടി പരിേശാധിച്ച് നടപടിയെടുക്കുമെന്നും കേസരി ട്രസ്റ്റിെൻറ മുഖാമുഖത്തിൽ മന്ത്രി പറഞ്ഞു.
- കർഷകർക്കായി സൗരോർജ പദ്ധതി നടപ്പാക്കും. കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉൽപാദിപ്പിക്കാനും അധിക വരുമാനം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.
- ആദ്യഘട്ടത്തിൽ 10000 സൗരോർജ പദ്ധതികൾ നടപ്പാകുമെന്ന് പ്രതീക്ഷ. പുരപ്പുറ സൗരോർജ പദ്ധതി വേഗം പൂർത്തിയാക്കും.
- കാർഷിക വിളകളിൽനിന്ന് മൂല്യവർധിത ഉൽപന്നം നിർമിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് നിരക്കിളവ് ആലോചനയിൽ.
- വൈദ്യുതിയില്ലാത്ത 2256 അങ്കണവാടികൾക്ക് കണക്ഷൻ ഘട്ടം ഘട്ടമായി നൽകും. കൂടുതൽ പോസ്റ്റ് വേണമെങ്കിൽ തദ്ദേശ സഹകരണത്തോടെ. ഇനിയും വൈദ്യുതിയെത്താത്ത 60 ആദിവാസി ഉൗരുകളിലും വെളിച്ചമെത്തിക്കും. തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധസേവകരുടെയും സഹായത്തോടെയും വയറിങ് പൂർത്തിയാക്കും.
- 10 ചെറുകിട ജലപദ്ധതികൾ പൂർത്തിയാക്കും. 193 മെഗാവാട്ട് ശേഷി. സൗരപദ്ധതികൾ, കാറ്റിൽനിന്നുള്ള സാധ്യത, ചെറുകിട ജലസേചനം എന്നിവക്ക് ഉൗന്നൽ.
- വൻകിട ജലപദ്ധതികളുടെ വിഷയത്തിൽ വിവാദത്തിനില്ല. ഇടുക്കി രണ്ടാം ഘട്ടം പൂർത്തിയാക്കും. ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതിയ അണക്കെട്ട് ആലോചനയിൽ. വൈദ്യുതി നിയന്ത്രണം അടുത്ത അഞ്ചുവർഷം ഒഴിവാക്കാനാണ് ലക്ഷ്യം.
- ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിലും കരഭൂമിയിലും സോളാർ പദ്ധതി നടപ്പാക്കും. കനാലുകളിൽ മൈക്രോ ടർെബയിനുകൾ സ്ഥാപിച്ച് 150 മെഗാവാട്ട് വൈദ്യുതി ഉൽപാദന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.